നാല്പത്തിയെട്ടാം ദേശീയ ദിനമാഘോഷിക്കുന്ന ബഹ്റൈൻ രാജ്യത്തോടു ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് മുഹറഖ് മലയാളി സമാജം വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. റോഡ് ഷോ, കിങ് ഹമദ് ഹോസ്പിറ്റലിൽ രക്തധാന ക്യാമ്പ്, MMS വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് സ്തനാർബുദ പ്രതിരോധ ക്ലാസ്, MMS മഞ്ചാടി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ചരിത്ര പഠനഭാഗമായുളള ക്വിസ് മൽസരം തുടങിയ പരിപാടികൾ ആണു സംഘടിപ്പ്പിക്കുന്നത്. കൂടാതെ MMS ആഭിമുഖ്യത്തിൽ വീഡിയോ ആൽബവും ഇറക്കുമെന്ന് പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി സുജ ആനന്ദ് എന്നിവർ അറിയിച്ചു.