മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്‌റസ ബഹ്റൈൻ നാല്പത്തിയെട്ടാമത്ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. മനാമ ക്യാപിറ്റൽ കമ്യൂണിറ്റി സെന്റർ ചെയർമാൻ മുൻ പാർലമെന്റ് അംഗം അബ്ദുൽ വാഹിദ് അൽ ഖറാത്വ ഉദ്ഘാടനം ചെയ്തു.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ തേങ്ങാപട്ടണം
ദേശീയ ദിന സന്ദേശം നല്കി. മദ്റസ വിദ്യാർത്ഥികളായ റിഷാൻ, ഹനീൻ, ഹിശാം തുടങ്ങിയവർ ചേർന്ന് ബഹ്റൈൻ ദേശീയ ഗാനമാലപിച്ചു. മദ്റസ വിദ്യാർത്ഥി ഹിശാം അബ്ദുൽ ലത്വീഫ് ഖിറാഅത്ത് നടത്തി. ശൈഖ് ജാസിം അസ്സബ്ത്, സയ്യിദ് ഇസ്മായീൽ തുടങ്ങിയ സ്വദേശി പ്രമുഖരും സംബന്ധിച്ചു.
നയന മനോഹരമായ ദഫിന്റെ അകമ്പടിയോടെ ബഹ്റൈനിന്റെ ദേശീയത വിളിച്ചോതി ബഹ്റൈൻ ദേശീയ പതാകയും, പ്ലക്കാർഡുകളുമേന്തി വിദ്യാർത്ഥികളുടെ വർണ്ണശബളമായ റോഡ് ഷോ ശ്രദ്ധേയമായി. സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ കുഞ്ഞി മുഹമ്മദ് ഹാജി, എസ്.എം അബ്ദുൽ വാഹിദ്, സ്വദർ മുഅല്ലിം അശ്റഫ് അൻവരി, നവാസ് കുണ്ടറ, സജീർ പന്തക്കൽ , ജാഫർ കൊയ്യോട്, കളത്തിൽ മുസ്തഫ, മജീദ് ചോലക്കോട്, റഊഫ് കണ്ണൂർ, സമദ് വയനാട്, സിക്കന്തർ, ശബീറലി കക്കോവ്, ഖാലിദ് ഹാജി, ശൈഖ് റസാഖ് തുടങ്ങിയവരും മദ്റസ ഉസ്താദുമാരായ ഹാഫിള് ശറഫുദ്ധീൻ , റബീഅ് ഫൈസി, ഖാസിം മുസ്‌ലിയാർ, ശിഹാബ് മുസ് ലിയാർ , ശഫീഖ് മുസ് ലിയാർ , ജസീർ മുസ് ലിയാർ നേതൃത്വം നല്കി. നിരവധി വിദ്യാർത്ഥികളും , രക്ഷിതാക്കളും, പൊതുജനങ്ങളും സന്നിഹിതരായിരുന്നു.