ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം ഡിസംബർ 20ന്: ‘ധൂംധലാക്ക’ സംഗീത നൃത്ത പരിപാടികൾക്ക് നവ്യാ നായർ നേതൃത്വം നൽകും

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം ഡിസംമ്പർ 20 വെള്ളിയഴ്ച 6.30 ന് ബഹുമാനപ്പെട്ട കേരള പ്രതിപക്ഷ നേതാവ് ശ്രീ രമേഷ് ചെന്നിത്തല നിർവ്വഹിക്കുമെന്നും പത്മശ്രീ രവി പിള്ള മുഖ്യാഥിതിയായിരിക്കുമെന്നും ബി കെ എസ് പ്രസിഡണ്ട് ശ്രീ പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പത്ര സമ്മേളനത്തിൽ അറിയിച്ചു.

ധൂംധലാക്ക എന്ന സംഗീത നൃത്ത പരിപാടിക്ക് പ്രശസ്ത മലയാള സിനിമ താരം നവ്യ നായർ നേതൃത്വം നൽകും. മലയാളം സിനിമാ പിന്നണി ഗായകൻ പ്രശാന്ത് അവതരിപ്പിക്കുന്ന സംഗീത വിരുന്നു പരിപാടിയുടെ മാറ്റുകൂട്ടുമെന്നു ഭരണസമിതി അറിയിച്ചു. ധൂം ധലക്ക മൂന്നോറോളം കലാകാരൻമാരുടെയും അണിയറ പ്രവർത്തകരുടെയും രണ്ട് മാസത്തോളമായുള്ള പരീശീലനത്തിന് ശേഷമാണ് വേദിയിൽ അവതരിപ്പിക്കുന്നത്. മൂന്ന് മണിക്കു റോളം നീണ്ടു നിൽക്കുന്ന നോൺ സ്റ്റോപ്പ് മ്യൂസിക്കൽ ഡാൻസ് ഫ്യൂഷനായിരിക്കും എന്ന് പ്രോഗ്രാം കൺവീനർ വാമദേവൻ അറിയിച്ചു.

ബഹ്‌റൈൻ കേരളീയ സമാജം ക്രിസ്മസ് ആഘോഷം ഡിസംബർ 26 നും ക്രിസ്മസ് മത്സരങ്ങളായ ക്രിസ്മസ് ട്രീ, ക്രിസ്മസ് സ്റ്റാർ, ബേയ്‌ക്കെ കേക്ക് എന്നിവ ഡിസംബർ 20 ആം തീയതി രാവിലെ 10 മണി മുതൽ സമാജത്തിൽ നടക്കും. സമാജം പുതുവത്‌സര ആഘോഷം  ഡിസംബർ 31 നു ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്ന് ഭരണസമിതി അറിയിച്ചു.

നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌, ബഹ്‌റൈൻ കേരളീയ സമാജം, എൻ.എൻ പിള്ള അനുസ്മരണ നാടകോത്സവം സംഘടിപ്പിക്കും. 2020 ഫെബ്രുവരി 13, 14  തീയതികളിൽ, ബഹ്‌റൈൻ കേരളീയ സമാജം DJ ഹാളിൽ നടത്തുന്ന നാടകോത്സവത്തിൽ, നാടകാചാര്യൻ എൻ.എൻ പിള്ളയുടെ പ്രസിദ്ധികരിച്ച ഏതെങ്കിലും നാടകം അവതരിപ്പിക്കാൻ താല്പര്യമുള്ള നാടക സംഘങ്ങളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷയും നാടകത്തിന്‍റെ ഒരു പകര്‍പ്പും 2019 ഡിസംബര്‍ 25-നു മുന്‍പ് സമാജം ഓഫീസില്‍ കിട്ടിയിരിക്കേണ്ടതാണ്. അന്വേഷണങ്ങൾക്കും കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും; പ്രദീപ്‌ പതേരി (സെക്രട്ടറി, കലാവിഭാഗം- 39283875) അല്ലെങ്കില്‍ സമാജം ഓഫീസുമായി (17251878) ബന്ധപ്പെടുക.