മനാമ: സമസ്ത ബഹ്റൈന്‍ കമ്മറ്റി പ്രസിദ്ധീകരിച്ച 2020 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. മനാമയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷിക സമ്മേളന പ്രചരണ ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, റിയോ കരീം ഹാജിക്ക് കോപ്പി നല്‍കിയാണ് കലണ്ടര്‍ പ്രകാശനം നിര്‍വ്വഹിച്ചത്.
ബഹ്റൈന്‍ നമസ്കാര സമയം, അവധി ദിനങ്ങള്‍, ബഹ്റൈനിലെ മദ്റസാ വിവരങ്ങള്‍, വിശേഷദിവസങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബഹുവര്‍ണ്ണ കലണ്ടര്‍ മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്തും ഏരിയാ കേന്ദ്രങ്ങളിലും സമസ്ത മദ്റസകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് -+973 3345 0553.