മനാമ: ബഹ്‌റൈൻ ദേശീയ ദിനമായ ഡിസംബർ 16 ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കടൽ തീരം ശുചീകരിച്ചു . ഉത്തര മേഖല മുനിസിപ്പൽ കൗൺസിലിന്റെ രക്ഷാധികാരത്തിൽ കിംസ് മെഡിക്കൽ സെന്റർ, യൂത്ത് ഇന്ത്യ എന്നിവയുമായി സഹകരിച്ച് മാലികിയ ബീച്ചിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച സേവന പ്രവർത്തനത്തിന് അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ഉദ്‌ഘാടനം നിർവഹിച്ചു.
ഇന്ത്യൻ പ്രവാസി സമൂഹത്തിന് ബഹ്‌റൈൻ ഭരണാധികാരികൾ ചെയ്തു തരുന്ന സഹായ സഹകരണങ്ങൾ അനുസ്‌മരിക്കുകയും അവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. ബഹ്‌റൈനോടുള്ള കടപ്പാടെന്ന നിലക്കാണ് ഇപ്രാവശ്യം സേവന പ്രവർത്തനവുമായി മുന്നോട്ടു വന്നിട്ടുള്ളതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്‌തു. ജനറൽ സെക്രട്ടറി എം എം സുബൈർ സ്വാഗതമാശംസിക്കുകയും പ്രോഗ്രാം കൺവീനർ മുഹമ്മദ് എറിയാട് നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. എ എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത പരിപാടിക്ക് എം. അബ്ബാസ്, എം. ബദ്‌റുദ്ദീൻ , സാജിദ് നരിക്കുനി, അബ്‌ദുൽ അസീസ് , വി.പി ഷൗക്കത്തലി, യു.കെ നാസർ, സക്കീർ പെരിന്തൽമണ്ണ , പി.പി ജാസിർ, വി.കെ അനീസ്, യൂനുസ് സലീം, സുഹൈൽറഫീഖ്, എം.എച്ച് സിറാജ്, ഇ.പി ഫസൽ, പി.വി ഷഹ്‌നാസ്, റഷീദ സുബൈർ, ഷബീറ മൂസ, സക്കീന അബ്ബാസ്, നദീറ ഷാജി, മെഹ്റ മൊയ്‌തീൻ, സുബൈദ മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.