മനാമ: രാജ്യത്തെ മത ന്യൂന പക്ഷങ്ങളെ ഇല്ലായ്‌മ ചെയ്യുവാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു സമരം നടത്തിയ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ്, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പ്രവീൺ കുമാർ ഉൾപ്പെടെ നൂറോളം നേതാക്കളെയും പ്രവർത്തകരെയും അറസറ്റ് ചെയ്തു ജയിലിൽ അടച്ച സംസ്ഥാന പോലീസിന്റെ നടപടിയിൽ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വർഗീയ ഫാസിസ്റ്റു ശക്തികൾക്കെതിരെ പുതിയ സമരമുഖം തുടങ്ങിയ കേരളത്തിൽ സംസ്ഥാന ഗവണ്മെന്റിന്റെ നിലപാടുകൾക്ക് എതിരെയാണോ പോലീസ് നടപടികൾ എന്ന് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.