മനാമ: നാഷണല്‍ ബ്യൂറോ ഓഫ് റെവന്യുവിന്‍റെ നേതൃത്യത്തില്‍ VAT നെ കുറിച്ച് വിശദീകരിക്കാന്‍ മൂന്ന് ഇന്‍ററാക്റ്റീവ് വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ചു. പൊതുവായും പ്രത്യേക വിഭാഗങ്ങളിലും VAT ഇന്‍വോയ്സിങ്ങ്, ഫയലിങ്ങ് എന്നിവ വര്‍ക്ക്ഷോപ്പില്‍ ചര്‍ച്ച ചെയ്തു.
174 സ്ഥാപനങ്ങളില്‍ നിന്നുള്ള 190 പേരാണ് ചോദ്യോത്തര ചര്‍ച്ചയില്‍ പങ്കെടുത്തത്. VAT ന്‍റെ കൃത്യമായ നടപ്പിലാക്കലിന് ആവശ്യമായ സംശയ നിവാരണവും ഇതിന്‍റെ ഭാഗമായി നടന്നു. രെജിസ്ട്രേഷനുള്ള അവസാന തിയതി ഡിസംബര്‍ 20 ൽ നിന്നും 26 ലേക്ക് നീട്ടിയതോടെ സുഗമമായി കമ്പനികള്‍ക്ക് രജിസ്ട്രേഷന്‍ ചെയ്യാനായി നിരവധി പരിപാടികളാണ് നാഷണല്‍ ബ്യൂറോ ഓഫ് റവന്യൂ സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി 80008001 എന്ന ടോൾ ഫ്രീ നമ്പറിലോ vat@nbr.gov.bh എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. NBR വെബ്സൈറ്റായ www.gob.bh ലും മറ്റ് സോഷ്യല്‍ മീഡിയാ പേജുകളിലും വിവരങ്ങള്‍ ലഭ്യമാണ്.