മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ, ഇന്ത്യൻ ക്ലബ്ബ് ബാഡ്മിന്റൺ വിഭാഗവുമായി ചേർന്ന് ഡിസംബർ 27 വെള്ളിയാഴ്ച കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തുന്നു. രാവിലെ 8.30 മുതൽ 12.30 വരെ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടത്തുന്ന പ്രസ്തുത ക്യാമ്പിലേക്ക് രക്തം ദാനം ചെയ്യുവാൻ താൽപ്പരരായവർക്ക് 39676689 , 33015579, 39125828, 39842451 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
