16 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമം: സാമൂഹിക പ്രവർത്തകനും ഐ വൈ സി സി ബഹ്റൈൻ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ബിജു മലയിൽ നാട്ടിലേക്ക് മടങ്ങുന്നു

മനാമ: ബഹ്റൈൻ പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തകനും ഐ വൈ സി സി സ്ഥാപക ജനറൽ സെക്രട്ടറിയുമായ ബിജു മലയിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 16 വർഷങ്ങൾക്ക് മുൻപ് ഒരു ഡിസംബർ 29 നാണ് അദ്ദേഹം ബഹറിനിൽ എത്തിയത്, 2019 ഡിസംബർ 29 ന് തന്നെ അദ്ദേഹം മടങ്ങുമ്പോൾ അത് യാദൃശ്ചികമാകാം. സിവിൽ സൂപ്പർവൈസർ ആയി പ്രവാസ ജീവിതം ആരംഭിച്ച ബിജു ജോലി സമയം കഴിഞ് ലഭിക്കുന്ന സമയം സാമൂഹ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ചു. വിവിധ സംഘനകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കോൺഗ്രസ്‌ പാർട്ടിയുടെ പ്രവാസി യുവജന സംഘടനയായ ഐ വൈ സി സി ബഹ്റിന്റെ സ്ഥാപക സെക്രട്ടറി ആയി ചുമതല ഏറ്റെടുത്താണ് നേതൃത്വ തലത്തിലേക്ക് വരുന്നത്.

ഐ വൈ സി സി എന്ന സംഘടനയെ ബഹറിനിലെ യുവജന സംഘടനകളുടെ മുൻ നിരയിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ബഹ്‌റൈൻ കേരളീയ സമാജത്തിലെ വിവിധ സബ് കമ്മറ്റികളിലും,പത്തനംതിട്ട അസോസിയേഷൻ,ഓർമ്മ,കേളി,യു പി പി,കാൻസർ കെയർ ഗ്രൂപ്പിന്റെ സർവീസ് വിങ്ങിലും, വേൾഡ് മലയാളി കൗൺസിൽ ട്രഷർ, ഹൃദസ്പർശം പരിപാടിയുടെ സ്ഥാപകൻ, ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ഐ സി ആർ എഫ് ന്റെ വോളണ്ടിയർ ഈ സംഘടനകളിലെല്ലാം സജീവമായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട സ്വദേശായ അദ്ദേഹത്തിന്റെ പത്നി ശ്രീമതി ഷെറിൻ ബിജു അധ്യാപികയാണ് ,മകൻഏബൽ ഏഴാം ക്ലാസിൽ പഠിക്കുന്നു.