ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ടീൻസ് വിഭാഗം വിദ്യാർഥി സംഗമം സംഘടിപ്പിച്ചു

മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ടീൻസ് വിഭാഗം വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. ജി.െഎ.ഒ മുൻ സംസ്ഥാന പ്രസിഡൻറ് പി. റുക്സാന വിദ്യാർഥികളുമായി സംവദിച്ചു. കായിക താരങ്ങളിലും അഭിനേതാക്കളിലും മാതൃകകള്‍ കാണുന്ന ഇന്നത്തെ കൗമാരത്തെ വെറും ചാപല്യമായി കണ്ട്  മാതാപിതാക്കൾ പലപ്പോഴും അവഗണിക്കുകയാണ് ചെയ്യാറെന്ന് അവർ പറഞ്ഞു. എന്നാൽ പിന്നീട് ഇത്തരം റോൾമോഡലുകളെ അവർ ജീവിതത്തിൽ അനുകരിക്കാനും ശ്രമിക്കുന്നു. പ്രവാചകെൻറ ലാളിത്യവും ജീവിത വിശുദ്ധിയും ധാർമികതയും നമ്മുടെ ജീവിതത്തിൽ  മാതൃകയാക്കേണ്ടതുണ്ടെന്ന് അവർ വിദ്യാർഥികളെ ഉണർത്തി.

മുഹറഖ് അൽ ഇസലാഹ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ടീൻസ് ഇന്ത്യ കേന്ദ്ര കൺവീനർ സക്കീന അബ്ബാസ് അധ്യക്ഷത വഹിച്ചു. ഷദ ഷാജി സ്വാഗതമാശംസിക്കുകയും
ഷബീറ മൂസ നന്ദി പറയുകയും ചെയ്തു. മുഹമ്മദ് നസീമിെൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച സംഗമത്തിൽ ഷഹ്സിന സൈനബ് ഗാനമാലപിച്ചു  ഖുർആനിൽ നിന്നും അവതരിപ്പിച്ചു.