ഒഐസിസി ബഹ്റൈൻ ലീഡർ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

SquarePic_20191228_02131334

മനാമ: കേരളത്തിൽ മതേതരത്വം കാത്തുപുലർത്താൻ അക്ഷീണം പ്രവർത്തിച്ച നേതാവായിരുന്നു കെ. കരുണാകരൻ എന്ന് അദ്ദേഹത്തിന്റെ ഒൻപതാം അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം അഭിപ്രായപ്പെട്ടു. തികഞ്ഞ ഗുരുവായൂർ ഭക്തനായ അദ്ദേഹം മറ്റ് മതങ്ങളെയും കരുതുവാനും, പ്രോത്സാഹിപ്പിക്കുവാനും എക്കാലവും മുൻപന്തിയിൽ ഉണ്ടായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. മാധ്യമം ബഹ്‌റൈൻ ബ്യുറോ ചീഫ് ഷമീർ മുഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തി. ശ്രീബുദ്ധനും, ജൈനനും ജന്മം നൽകിയ നാടാണ് നമ്മുടെ ഭാരതം, യവനമതം കടൽ കടന്ന് വന്നപ്പോൾ ഹൃദയത്തോട് ചേർത്ത് വച്ച് സ്വാഗതം ചെയ്ത മഹാ സംസ്കാരത്തിന്റെ വിളനിലമാണ് നമ്മുടെ ഭാരതം, അതിന് ശേഷം മുഹമ്മദീയർ കടന്ന് വന്നപ്പോൾ പച്ചപരവതാനി വിരിച്ചു സ്വാഗതംചെയ്തു അന്നത്തെ ഭരണാധികാരികൾ.

ഹിന്ദുവിന്റെയും, മുസൽമാന്റെ യും, ക്രൈസ്തവന്റെയും, ജൈനന്റെയും, പാഴ്‌സിയുടെയും ഹൃദയങ്ങൾ തമ്മിൽ കൂട്ടിയോജിപ്പിക്കപ്പെട്ട ഒരു വലിയ സംസ്കാരത്തിന്റെ, വൈവിധ്യങ്ങളുടെ നാട്ടിലാണ് അസാധാരണമായ സംഭവവികാസങ്ങൾ നടക്കുന്നത്. നമ്മുടെ അയൽക്കാരന്റ, നമ്മുടെ, അസ്തിത്വത്തെ ചോദ്യം ചെയ്യപ്പെടുന്നു. നാളെ എന്താണ്, എന്തായിതീരും എന്ന് ചിന്തിക്കുന്ന തരത്തിൽ വിചിത്രമായ അവസ്ഥയിൽ. ഇന്ത്യൻ ജനതയുടെ മുഴുവൻ കനലുകളും ഒരു ചൂണ്ടു വിരലിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ , എല്ലാ ഭരണ താണ്ഡവങ്ങൾക്കും, തടങ്കൽ പാളയങ്ങൾക്കും ഒരു റോസാപ്പൂ നൽകി, പുഞ്ചിരിയോടെ, നിറ കതിരായി മാറിനിൽക്കുന്നു , തന്റെ വസ്ത്രം കാട്ടി, തന്റെ പൂണൂൽ കാട്ടി ഇയാൾ എന്റെ അയൽക്കാരനാണ്, എന്റെ സഹോദരൻആണ്, ഇയാൾക്ക് വേണ്ടിയാണ് ഞാൻ സമരം ചെയ്യുന്നത് എന്ന് ഉറച്ചു പറഞ്ഞു ആശങ്കകൾ ഒരു പരിധി വരെ പരിഹരിക്കപ്പെടുന്നത്, ഇന്ത്യയിലെ മതേതര ബോധത്തിന്റ ഉറച്ചകാവലാളുകളായി തെരുവിലേക്ക് ഇറങ്ങിവരുന്ന ഇന്ത്യയിലെ ജനകോടികൾ ആണ്. സാംസാകാരികതയും, മതേതരത്വവും ആണ് വലിയത്. എന്റെ വിശ്വാസത്തിനേക്കാൾ, മറ്റുള്ള എന്റെ സഹോദരന്റെ വിശ്വാസം പാലിക്കപ്പെടണം, സംരക്ഷിക്കപ്പെടണം എന്നാണ് മതേതരത്വത്തിൽ വിശ്വസിക്കുന്ന ഓരോ ഭാരതീയനും പുലർത്തിപോരുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വേച്ഛാധികൾ തെരുവിൽ കിടന്നാണ് ഒടുങ്ങിട്ടിട്ടുള്ളത്. അങ്ങനെയുള്ള ചരിത്രം ആണ് നമ്മുടെ മുന്നിൽ ഉള്ളത്. മതേതരത്വവും ജനാധിപത്യവും ഏറ്റവും കൂടുതൽ ശക്തിപെടുത്തേണ്ട കാലഘട്ടം ആണിത്. ഏറ്റവും കൂടുതൽ ശക്തിപെട്ടു കൊണ്ടിരിക്കുന്നത് പ്രവാസ ലോകത്തുമാണ്. ഒരു കാലഘട്ടത്തിൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചുവളർന്ന നമ്മൾ ഒരിക്കലും നമ്മുടെ അടുത്ത് ഇരിക്കുന്ന കുട്ടിയുടെ മതം അന്വേഷിച്ചിട്ടില്ല. അത് നമുക്ക് ഒരു പ്രശ്നം ആയിരുന്നില്ല. ഓണവും പെരുന്നാളും, ക്രിസ്തുമസും ഒന്നിച്ചു ആഘോഷിച്ചു വളർന്ന നമ്മൾ നമ്മുടെ കുട്ടികളെയും അങ്ങനെ വളർത്തുവാൻ ശ്രദ്ധിക്കണംം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ എം സി സി വൈസ് പ്രസിഡന്റ്‌മാരായ ഗഫൂർ കൈപ്പമംഗലം, സിദ്ധിക്ക്, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി മാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം, യുവജന വിഭാഗം പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം, വനിതാ വിഭാഗം പ്രസിഡന്റ്‌ ഷീജ നടരാജ്,  ജില്ലാ പ്രസിഡന്റ്‌മാരായ ജി ശങ്കരപ്പിള്ള, നസിം തൊടിയൂർ, സെക്രട്ടറിമാരായ അനിൽ കുമാർ, സൽമാനുൽ ഫാരിസ്, റംഷാദ്, ദേശീയ കമ്മറ്റി അംഗങ്ങൾ ആയ സുനിൽ ചെറിയാൻ, നിസാർ കുന്നത്ത്കുളത്തിൽ, ഉണ്ണി പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!