മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷ ഭാഗമായി മുഹറഖ് മലയാളി സമാജം വനിതാ വിംഗ് ആഭിമുഖ്യത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. സ്തനാർബുദത്തെ കുറിച്ചായിരുന്നു ക്ലാസ്, മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റൽ വെച്ച് നടന്ന ക്ലാസിനു ഡോ.ജാസ്മിൻ ശങ്കരനാരായണൻ നേതൃത്വം നൽകി. എം എം എസ് സെക്രട്ടറി ശ്രീമതി സുജാ ആനന്ദ് സ്വാഗതം ആശംസിച്ച യോഗം എം എം എസ് പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു, ഉപദേശക സമിതിയംഗം മുഹമ്മദ് റഫീക്ക് ആശംസകൾ അർപ്പിച്ചു. ഷംഷാദ് അബ്ദുൽ റഹുമാൻ, ബാഹിറ അനസ്, പ്രോഗ്രാം കോർഡിനേറ്റർ സമീറ നൗഷാദ് എന്നിവർ നേതൃത്വം നൽകി