ബഹ്റൈൻ ശ്രീ അയ്യപ്പ സേവാസംഘത്തിന്റെ ഈ വർഷത്തെ തത്ത്വമസി പുരസ്‌കാരം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ളക്ക്

മനാമ: ബഹ്റൈൻ ശ്രീ അയ്യപ്പ സേവാസംഘം ഡിസംബർ 27 ന് സംഘടിപ്പിച്ച അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച്  ഈ വർഷത്തെ തത്ത്വമസി പുരസ്‌കാരം, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ, സൂര്യ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌, പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട്‌ കൂടിയായ പി. വി. രാധാകൃഷ്ണ പിള്ളക്ക് നൽകി ആദരിച്ചു.