വിശ്വാസികൾ പരീക്ഷണങ്ങളിൽ പതറാതിരിക്കുക: ഹാരിസുദീൻ പറളി

മനാമ: ഏതു വിധേനയുമുള്ള പരീക്ഷണങ്ങൾ നേരിടുമ്പോഴും അചഞ്ചലമായ ദൈവിക വിശ്വാസത്തിന്റെ കരുത്തിൽ അതിനെ നേരിടാൻ ഏക ദൈവ വിശ്വാസികൾക്കു കഴിയണമെന്ന് ഹാരിസുദീൻ പറളി പറഞ്ഞു. അൽഫുർഖാൻ സെന്റർ സംഘടിപ്പിച്ച മാസാന്ത വിജ്ഞാന വേദിയായ തദ്കിറ യിൽ “പരീക്ഷങ്ങളിൽ പതറാതെ” എന്ന വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാർത്ഥനയിലൂടെയും സല്കര്മങ്ങളിലൂടെയും അല്ലാഹുവുമായി കൂടുതൽ അടുത്ത് കഴിഞ്ഞാൽ പരീക്ഷങ്ങളെ നേരിടാനുള്ള ഊർജം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞമ്മദ് വടകര അധ്യക്ഷത വഹിച്ച ചടങ്ങിൽ സലാഹുദീൻ അഹ്മദ് നന്ദി പറഞ്ഞു.