മനാമ: കുടുംബാംഗങ്ങൾക്കായി “തണൽ ബഹ്റൈൻ ചാപ്റ്റർ” സംഘടിപ്പിച്ച സൗഹൃദ സംഗമം അംഗങ്ങളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. ഹൂറ ചാരിറ്റി ഹാളിൽ നടന്ന പരിപാടികൾ ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ജാഫർ മൈദാനി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങുകൾക്ക് ആക്റ്റിംഗ് ചെയർമാൻ ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ യു.കെ. ബാലൻ തണലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ബഹ്‌റൈൻ സാമൂഹ്യ രംഗങ്ങളിൽ, പ്രത്യേകിച്ച് പ്രവാസികളുടെ ഇടയിൽ “തണൽ ബഹ്റൈൻ ചാപ്റ്റർ” പോലൊരു സംഘടന നടത്തുന്ന ഇടപെടലുകളെക്കുറിച്ച് ജാഫർ മൈദാനി വിശദീകരിച്ചു. ഇന്ത്യൻ സ്‌കൂളുമായി ചേർന്ന് തണൽ നടത്തിയ സംരംഭങ്ങളൊക്കെ വൻ വിജയമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനോടനുബന്ധിച്ച് തണൽ നടത്തിയ തട്ടുകടയുമായി സഹകരിച്ച എല്ലാവർക്കും പ്രോഗ്രാം കൺവീനർ ജമാൽ കുറ്റിക്കാട്ടിൽ നന്ദിയും കടപ്പാടും അറിയിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ റസാഖ് മൂഴിക്കൽ, മെമ്പർ ആർ. പവിത്രൻ, പി.ആർ.ഓ. റഫീഖ് അബ്ദുല്ല, ചീഫ് കോർഡിനേറ്റർ റഷീദ് മാഹി, വൈസ് ചെയർമാൻമാരായ ലത്തീഫ് ആയഞ്ചേരി, എ.പി. ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഫൈസൽ പാട്ടാണ്ടി, സലിം കണ്ണൂർ, ശ്രീജിത്ത് കണ്ണൂർ, ഇസ്മായിൽ കൂത്തുപറമ്പ്, സുമേഷ് കൂറ്റിയാടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ വിഭാഗം ചെയർ പേഴ്‌സൺ നാഫിഅഃ ഇബ്രാഹിം തണൽ ലേഡീസ് വിങ്ങിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മുനീറ ലത്തീഫ്, സുമിജ സുമേഷ്, സജ്‌ന റഷീദ്, റെജി ശ്രീജിത്ത്, സാലിഹ ഫൈസൽ, സുഹറ ഇസ്മായിൽ തുടങ്ങിയവരുടെ പ്രവർത്തനങ്ങളെ പ്രത്യേകം എടുത്തു പറഞ്ഞു.
തട്ടുകടയുമായി സഹകരിച്ചവരെ തണൽ ഭാരവാഹികൾ ആദരിച്ചു. ഹാഷിം കിംഗ് കറക്, അനിൽ കൊയിലാണ്ടി, ഫദീല മൂസ ഹാജി, എസ്. കെ. നൗഷാദ്, അഷ്‌കർ പൂഴിത്തല, തുടങ്ങിയവർ പരിപാടികൾക്ക് നിയന്ത്രിച്ചു. തണലിന്റെ വിവിധ ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത പരിപാടി ജോയിന്റ് സെക്രട്ടറി വി.കെ. ജയേഷ് മേപ്പയ്യൂരിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.