ബഹ്റൈൻ കെഎംസിസി ഹിദ്ദ് ,അറാദ്, ഖലാലി ഘടകങ്ങളുടെ പ്രവർത്തനോദ്ഘാടനം ഇന്ന്(തിങ്കൾ): ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തും

മനാമ: ബഹ്റൈൻ കെഎംസിസി ഹിദ്ദ്, അറാദ്, ഖലാലി ഘടകങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും സമകാലിക സംഭവ വികാസങ്ങളുടെ വിശദീകരണ പ്രഭാഷണവും ഇന്ന് (ഡിസംബർ 30, തിങ്കളാഴ്ച)  രാത്രി 8.30 ന് ഹിദ്ദ് പോലീസ് സ്റ്റേഷനു സമീപത്തെ ആയിഷ മസ്ജിദിന് മുൻവശമുള്ള അബ്ദുൽ ഗഫ്ഫാർ മജ്ലിസിൽ നടക്കും. മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉന്നതാധികാര സമിതിയംഗവും പ്രമുഖ വാഗ്മിയുമായ ഷിബു മീരാൻ സാഹിബ് മുഖ്യ പ്രഭാഷണം നടത്തും.

വിവിധ സംഘടനാ നേതാക്കളായ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്ന സംഗമത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പ്രസിഡണ്ട് ഇബ്റാഹീം ഹസൻ പുറക്കാട്ടിരി അദ്ധ്യക്ഷത വഹിച്ചു. ടി ടി അബ്ദുല്ല മൊകേരി, ഹാരിസ് മുണ്ടേരി, ഫാസിൽ പേരാമ്പറ, ടി കെ റാഷിദ് കണ്ണൂർ, യൂസുഫ് സമാഹീജ്, ആസിഫ് ഖലാലി എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇബ്റാഹീം ഹസൻ പുറക്കാട്ടിരി    39478807 ബന്ധപ്പെടാം.