മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പത്തനംതിട്ട ചിറ്റാർ വയ്യാറ്റുപുഴ സ്വദേശി ജോസ് മത്തായി (54) ബഹറൈനിൽ നിര്യാതനായി. ഞായറാഴ്ച മനാമയിലെ താമസ സ്‌ഥലത്തുവച്ചു പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന് നു . ഇന്നലെ വൈകീട്ടോടെ അത്യാസന്ന നിലയിൽ ആവുകയും മരണം സ്‌ഥിരീകരിക്കുകയുമായിരുന്നു. 10 വർഷത്തോളമായി മനാമയിലെ മദൻ ഇലക്ട്രിക്കൽസിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.
ഭാര്യ ഷേർളി ജോസ്,മക്കൾ ഷിജോ ജോൺ,സോനാ ജോസ് എന്നിവർ നാട്ടിലാണുള്ളത്. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാ ഉച്ചയ്ക്കുള്ള ഗൾഫ് എയറിൽ നാട്ടിലേയ്ക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പ്,ഐ സി ആർ എഫ് എന്നിവയുടെ നേതൃത്വത്തിൽ നടന്നുവരുന്നു