കെഎംസിസി നാൽപതാം വാർഷികാഘോഷം: ചിത്രരചന മത്സരവും കോർണർ മീറ്റിംഗുകളും സംഘടിപ്പിക്കുന്നു

മനാമ: കെഎംസിസി ബഹ്‌റൈനിന്റെ നാൽപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധപ്രചാരണ പ്രവർത്തനങ്ങളുമായി പബ്ലിസിറ്റി കമ്മറ്റി “സമർപ്പിത സംഘബോധത്തിന്റെ നാൽപതാണ്ട്” എന്ന പ്രമേയത്തിൽ ജനുവരി 25 മനാമ അൽ രാജ സ്കൂളിൽ തുടക്കംകുറിക്കുന്ന ആഘോഷ പരിപാടികളുടെ പ്രചരണാർത്ഥം 11-01-2019 വെള്ളി ഉച്ചക്ക് 3 മണിക്ക് മനാമ കെ സിറ്റി ബിസിനസ്സ് സെന്ററിൽ ചിത്രരചന മത്സരം സംഘടിപ്പിക്കും. ഏഴ് വയസ്സുമുതൽ 10 വയസ്സ് വരെ സബ് ജൂനിയർ വിഭാഗവും 11 വയസ്സ് മുതൽ 15 വയസ്സ് വരെ ജൂനിയർ വിഭാഗത്തിൽ പെട്ട വിദ്ദ്യാർത്ഥികൾക്കാണ് മത്സരം. മത്സരപ്രവേശനം സൗജന്യമായിരിക്കും. ആറ് ഏരിയകളിലായി പ്രമേയ വിശദീകരണ കോർണർ സമ്മേളനങ്ങൾ സംഘടിപ്പിക്കാനും പബ്ലിസിറ്റി ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചുു.

ശിഹാബ് ചാപ്പനങ്ങാടി , പി കെ ഇസ്ഹാഖ് , ഇബ്രാഹീം ഹസ്സൻ പുറക്കാട്ടിരി , അഷ്‌റഫ് അഴിയൂർ , ആവള അഹമദ് , മുനീർ ഒഞ്ചിയം എന്നിവർ പങ്കെടുത്തു.