മനാമ: ഒറ്റ ലിങ്കില്‍ ക്ളിക്ക് ചെയ്ത് ബാങ്ക് വിവരങ്ങള്‍ പുതുക്കാനാവശ്യപ്പെടുന്നതും വാട്സ്ആപ്പിലും മറ്റുമായി കോളുകൾ വഴി വിവിധ രീതിയിൽ പിൻ നമ്പർ ആവശ്യപ്പെടുന്നതുമായ സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്‍റി കറപ്ഷന്‍ ആന്‍റ് ഇക്കണോമിക് ആന്‍റ് ഇലക്ട്രോണിക് സെക്യൂരിറ്റി.
ഇത്തരം സന്ദേശങ്ങള്‍ ഇ-ബാങ്കിങ് സര്‍വ്വീസുകളുടെ പാസ് വേഡ് ഹാക്ക് ചെയ്യപ്പെടാന്‍ കാരണമാകുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ഇങ്ങനെ പാസ് വേഡുകള്‍ ബാങ്കുകള്‍ ആവശ്യപ്പെടാറില്ല. ഈ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുതെന്നും ഫോണില്‍ നിന്ന് നീക്കം ചെയ്യണമെന്നും പൊതുജനങ്ങളോട് ഡിപ്പാര്‍ട്ട്മെന്‍റ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും പറയാന്‍ 24 മണിക്കൂറും 992 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.