bahrainvartha-official-logo
Search
Close this search box.

ജിങ്കിൾ ബെൽസ്-2019: ക്രിസ്മസ് ആഘോഷം ഉത്സവമാക്കി ബഹ്റൈൻ കേരളീയ സമാജം

SquarePic_20191231_03494291

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ക്രിസ്തുമസ് ആഘോഷം, ‘ജിങ്കിൾ ബെൽസ്-2019’ ഉത്സവ പ്രതീതി സൃഷ്ടിച്ചുകൊണ്ടു സമാപിച്ചു. ഡിസംബർ 26 നു സമാജത്തിൽ നടന്ന വിപുലമായ ആഘോഷത്തിൽ നിരവധി പേർ പങ്കെടുത്തു. സമാജം അങ്കണത്തിൽ സജ്ജമാക്കിയ അലങ്കാരങ്ങളോടും അനേകം സമ്മാനങ്ങളോടും കൂടിയ കൂറ്റൻ ക്രിസ്തുമസ് ട്രീ ഇത്തവണത്തെ മുഖ്യ ആകർഷണമായിരുന്നു. ദീപാലങ്കാരങ്ങളും പ്രത്യേകം സജ്ജമാക്കിയ പുൽക്കൂടും മറ്റു അലങ്കാരങ്ങളും ആഘോഷരാവിനു മാറ്റു കൂട്ടി.

ക്രിസ്തുമസ് ട്രീയുടെയും ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓൺ കർമ്മം സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ്ണപിള്ള നിർവഹിച്ചു. തദവസരത്തിൽ സമാജം സെക്രട്ടറി വര്ഗീസ് കാരക്കൽ, ക്രിസ്തുമസ് ആഘോഷ ജനറൽ കൺവീനർ അഡ്വ. ജോയ് വെട്ടിയാടൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്കായുള്ള സാന്താമത്സരം, തുടർന്ന് കരോൾ മൽസരം, മുതിർന്നവരുടെ സാന്താ മത്സരം എന്നിവ അരങ്ങേറി. തുടർന്ന് നടന്ന യോഗത്തിൽ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്‌ണപിള്ള അധ്യക്ഷതയും, എന്റർടൈൻമെന്റ് സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും നിർവ്വഹിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ക്രിസ്തുമസ് സന്ദേശം നൽകുകയും, ആഘോഷ കമ്മറ്റി കൺവീനർ അഡ്വ. ജോയ് വെട്ടിയാടാൻ നന്ദിയർപ്പിക്കുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒന്നാം ഘട്ടമായ ബേക്ക് എ കേക്ക്, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് സ്റ്റാർ എന്നീ മത്സരങ്ങൾ ഡിസംബർ 20-ന്‌ സമാജത്തിൽ നടത്തപ്പെട്ടിരുന്നു.

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരികെ പോകുന്ന സമാജം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും യോഗത്തിൽ വച്ച് വിതരണം ചെയ്യപ്പെട്ടു. കരോൾ മത്സരത്തിൽ ഹബീബ്‌സ് നാസിക് ധോൾ, റിഫാ ഫാമിലി, ലിറ്റിൽ എയ്ഞ്ചൽസ് എന്നീ ടീമുകളും ക്രിസ്തുമസ് ട്രീ മത്സരത്തിൽ ഡിനി അനോ ജേക്കബ് ടീം ഒന്നാം സമ്മാനവും, റോബി പുന്നൻ ടീം രണ്ടാ സമ്മാനവും, എലിസബത്ത് മോനായി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്റ്റാർ മത്സരത്തിൽ പ്രിൻസ് വർഗീസ്, കാത്തി, കെ. ജെ. ഗീവർഗീസ് എന്നിവരും, ബേക്ക് എ കേക്ക് മത്സരത്തിൽ അനു ജോസഫ്, സിനി റേച്ചൽ, ഷെറിൽ ഷൌക്കത്ത് എന്നിവരും കുട്ടികളുടെ സാന്താ മത്സരത്തിൽ ഗിരീഷ് ലക്ഷമിനരസിംഹൻ, ശ്രീകുമാർ സന്തോഷ്, ഡാനി റെജി എന്നിവരും യഥാക്രമം ഒന്ന് രണ്ടു മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. യേശുദേവൻറെ ജീവിതം അനുസ്മരിച്ചുകൊണ്ടുള്ള ശാസ്ത്രീയ നൃത്തം, മാർഗം കളി മുതലായ കലാപരിപാടികൾ പരിപാടിക്ക് മാറ്റ് കൂട്ടി. ക്രിസ്തുമസ് കേക്ക്, വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ എന്നിവ പരിപാടിക്കു കൊഴുപ്പുകൂട്ടി.

എന്റർടൈൻമെന്റ് സെക്രട്ടറി പ്രദീപ് പതേരിടെയും പ്രോഗ്രാം കൺവീനർ അഡ്വ. ജോയ് വെട്ടിയാടന്റെയും ജോയിൻറ് കൺവീനർ എബി കുരുവിളയുടെയും നേതൃത്വത്തിലുള്ള വിപുലമായ സംഘാടകസമിതിയാണ് പരിപാടികളുടെ വിജയത്തിനു കഴിഞ്ഞ ഒരു മാസക്കാലമായി അക്ഷീണം പ്രവർത്തിച്ചതെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. കൂടാതെ ആഷ്ലി കുരിയൻ, അരവിന്ദ് കരുണാകരൻ, ടോണി പെരുമാനൂർ, ബിറ്റോ പാലമറ്റത്തു, ഷാജൻ സെബാസ്റ്റ്യൻ, ബിനു ഈപ്പൻ, സജി കുടശ്ശനാട്‌, റെജി കുരുവിള, അജി പി. ജോയ്, രാജേഷ് കോടോത്, അനു ആഷ്‌ലി, ജോബി ഷാജൻ, വിനോദ് ജോൺ എന്നിവർ വിവിധ പരിപാടികളുടെ അണിയറശില്പികളായിരുന്നു. അനഘ രാജീവ് പരിപാടികൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!