പവിഴമഴ 2020: ഹാസ്യ സംഗീത നൃത്തോത്സവവുമായി ഐ മാക് ബഹ്റൈൻ പത്താം വാർഷികാഘോഷം ജനുവരി 1-ന് കേരളീയ സമാജത്തിൽ

മനാമ: ബഹ്‌റൈനിലെ കലാകേന്ദ്രമായ ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്സ് സെന്റർ (ഐമാക് ബഹ്റൈൻ) -ൻറെ പത്താമത് വാർഷികാഘോഷങ്ങങ്ങളും, ഫ്ലവേഴ്സ് ടിവിയുടെ ബഹ്റൈൻ പ്രവർത്തനങ്ങളുടെ ലോഞ്ചിങ്ങും ജനുവരി ഒന്നിന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് “പവിഴമഴ 2020” എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പ്രശസ്ത സാമൂഹിക പ്രവർത്തകയും, അഭിനേത്രിയുമായ സോണിയ മൽഹാർ, ബഹ്‌റൈൻ ഈസാ കൾച്ചറൽ ഡയറക്ടറും വൈസ് ചെയർമാനുമായ ഡോ. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽ ഖലീഫ എന്നിവർ അതിഥികളായിരിക്കും. IMAC ഏർപ്പെടുത്തിയിട്ടുള്ള സാമൂഹികസാംസ്‌കാരിക ജീവകാരുണ്യത്തിനുള്ള പുരസ്‌കാരമായ “IMAC BMC സോഷ്യൽ സർവീസ് എക്സെലൻസ് 2020” അവാർഡ് ഡോ. സോണിയ മൽഹാർന് നൽകും. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് ഇവർ നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം നൽകുന്നത്.

ഐമാക് ബഹറിൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർ, ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ട് 10 വർഷങ്ങൾ പിന്നിടുകയാണ്. മനാമയിൽ ഉള്ള മെയിൻ സെൻറർ കൂടാതെ ബുക്ക് വാര, ഈസ്റ്റ് റിഫ, മുഹറഖ് എന്നി നാല് സെൻറുകളിലായി നാനൂറിലധികം കുട്ടികളാണ് പാഠ്യേതര വിഷയങ്ങളിൽ പഠനം നടത്തുന്നത്. പുതുവർഷത്തിൽ
“ഐമാക് ബഹറിൻ മീഡിയ സിറ്റി” എന്ന പേരിൽ രജിസ്റ്റർ ചെയ്തുകൊണ്ട് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ്. അതോടൊപ്പം ഫ്ലവേഴ്സ് ഇൻറർനാഷണൽ ടിവി ചാനൽ -ൻറെയും 24ന്യൂസ് -ൻറെയും ബഹ്റൈൻ ഫ്രാഞ്ചൈസിയുടെ പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്യും. ഫ്ലവേഴ്സ് ടിവിയിൽ ഞായറാഴ്ച ദിവസം ബഹ്‌റൈൻ സമയം രാത്രി 10 മണിക്ക് “ബഹറിൻ ഫ്ലവേഴ്സ്” എന്നപേരിൽ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്നുവെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത് വാർത്താക്കുറിപ്പിൽ അറിയിച്ചു.

“ഐമാക് ബഹറിൻ മീഡിയ സിറ്റി” അടുത്ത മാസത്തിനുള്ളിൽ തന്നെ ബഹ്റിൻ കേരളീയ സമാജത്തിൻറെ സമീപത്തുതന്നെ പ്രവർത്തനം ആരംഭിക്കുന്നതാണ്. ഐമാക് ഇനി
മീഡിയ സിറ്റി യുമായി ചേർന്ന് പ്രവർത്തനം ആരംഭിക്കുന്നതോടെ ഇവിടുത്തെ കുട്ടികൾക്ക് നിരവധിയായ അവസരങ്ങളാണ് കാത്തിരിക്കുന്നത് എന്ന് പ്രിൻസിപ്പൽ ശ്രീ. സുധി പുത്തൻവേലിക്കര പറഞ്ഞു.

ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സത്യസന്ധമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുമെന്ന് മീഡിയ സിറ്റി ബ്യൂറോ ചീഫ് ജോമോൻ കുരിശിങ്കൽ പറഞ്ഞു. പ്രശസ്ത ഗായകൻ പന്തളം ബാലൻ നയിക്കുന്ന ഗാനമേളയിൽ ഗായകരായ പ്രസിദ്, ഷിബിന റാണി ഹാസ്യാവിരുന്നിൽ കലാഭവൻ ജോഷി, ഷിനു , അൻസാർ, രതീഷ് എന്നിവരും നർത്തകരായ പ്രശാന്ത്, സ്വാതി, ഷിബു, ആവണി, ആലിയ എന്നിവരുമാണ് പങ്കെടുക്കുന്നത്.