ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം

മനാമ: ഐ.വൈ.സി.സി വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി നടക്കുന്ന ഏരിയ കൺവൻഷനുകൾ പുരോഗമിക്കുന്നു. ഐ.വൈ.സി.സി. ഹമദ് ടൗണില്‍ സ്ഥിതി ചെയ്യുന്ന കെ.എം.സി.സി ഹാളിൽ വെച്ച് നടന്ന ഹമദ് ടൗൺ ഏരിയാ കൺവൻഷൻ ദേശീയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബൈജു വണ്ടൂർ അധ്യക്ഷനായിരുന്നു. നാസർ പാങ്ങോട് സ്വാഗതം ആശംസിച്ചു. ഐ.വൈ.സി.സി ആക്ടിങ് സെക്രട്ടറി അലൻ ഐസക്, ട്രഷറർ ഷബീർ മുക്കൻ, സ്റ്റെഫി, മൂസ കോട്ടക്കൽ, അനസ് റഹീം, ലിനു ടി സാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പുതിയ ഭാരവാഹികൾ

പ്രസിഡന്റ്: നസീർ പാങ്ങോട്

സെക്രട്ടറി: നസീർ പൊന്നാനി

ട്രഷറർ: പ്രകാശ് വയലിൽ

വൈസ്. പ്രിസിഡന്റ്: സംഗീത് എം.ബി

ജോയിൻ. സെക്രട്ടറി: അരുൺകുമാർ പി.കെ

ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങൾ:

ഷൗക്കത്ത് അലി

സെയ്ദ് അൽലവി

അബ്ദുൾ റൗഫ്

ഷമീർ സി.സ്

അബ്ദുൾ റഹ്‌മാൻ

ദേശീയ കമ്മറ്റി അംഗം:

ബൈജു വണ്ടൂർ