മനാമ: ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോപ്ലക്സിൽ രക്ത ദാന ക്യാമ്പ് നടത്തി. പ്രതിഭയുടെ പന്ത്രണ്ട് യൂണിറ്റ് കളിൽ നിന്നും തിരഞ്ഞെടുത്ത 175 വാളിന്റ്റിയർമാരാണ് രക്തദാനം നടത്തിയത്. കഴിഞ്ഞ ഏഴു വർഷമായി ബഹറിനിൽ ദേശീയദിനം, പുതുവത്സരം തുടങ്ങിയവയോട് അനുബന്ധിച്ചാണ് രക്തദാനക്യാമ്പ് നടത്തി വരുന്നുണ്ട്.
ബഹറിൻ പ്രതിഭ വനിതാവേദിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. രാവിലെ 7.30 ന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 2 മണി വരെ നീണ്ടുനിന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. പ്രതിഭ സെകട്ടറി ലിവിൻ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രതിഭ വൈസ് പ്രസിഡന്റ് റാം അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, പി.ടി.നാരായണൻ, എവി അശോകൻ തുടങ്ങിയവർ ആശംസ അറിയിച്ചു. ട്രഷറർ മഹേഷ് മൊറാഴ, ജോയിന്റ് സെക്രട്ടറിമാരായ ഡോ. ശിവ കീർത്തി കൃഷ്ണകുമാർ, ബിനു സാമാബാദ്, ലൈബ്രേറിയൻ പ്രജിൽ മണിയൂർ, കലാവിഭാഗം സെക്രട്ടറി മിജോഷ് മൊറാഴ, വനിതാവേദി സെക്രട്ടറി ബിന്ദു റാം ഹെൽപ് ലൈൻ കമ്മറ്റി അംഗങ്ങളായ
നൗഷാദ് പൂനൂർ, അൻവർ ശൂരനാട്, നുപിൻ, ഗിരീഷ് തുടങ്ങി നിരവധി പേർ പരിപാടിക്ക് നേതൃത്വം നൽകി. സമൂഹ്യ പ്രവർത്തകരായ കെ ടി സലിം, ഫ്രാൻസിസ് കൈതാരത്ത്, ഷെമിലി പി ജോൺ തുടങ്ങിയ പ്രമുഖരും ആശംസ അർപ്പിച്ചു സംസാരിച്ചു.