മനാമ: പ്രവാസി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗവാസനകളെ ധർമ വഴിയിൽ പരിപോഷിപ്പിക്കുന്നതിനും, അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ച് പിടിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഗൾഫിലുടനീളം നടത്തുന്ന സാഹിത്യോത്സവിന്റെ പ്രാഥമിക മത്സരങ്ങൾക്ക് ബഹ്റൈനിലെ വിവിധ യൂനിറ്റുകളിൽ തുടക്കമായി.
ബഡ്സ്, കിഡ്സ്, ജൂനിയർ, സീനിയർ ,ജനറൽ എന്നീ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട് , മാലപ്പാട്ട്, കഥ പറയൽ, ജല ഛായം, ദഫ്, ഖവാലി, കവിതാ പാരായണം, വിവിധ ഭാഷകളിലെ രചനാ മത്സരങ്ങൾ, പ്രസംഗങ്ങൾ, വിവർത്തനം ,വായന തുടങ്ങി 106 ഇനങ്ങളിലാണ് ഇത്തവണ മത്സരം നടക്കുന്നത് . ഇതിൽ പ്രീ കെ.ജി മുതൽ 30 വയസ്സ് വരെയുള്ള പ്രവാസി മലയാളികളായ യുവതി യുവാക്കൾ പങ്കെടുക്കും.
യുനിറ്റ് തല മത്സരങ്ങളിൽ മികവ് പുലർത്തുന്നവർ സെക്ടർ തലത്തിലും സെക്ടർ സാഹിത്യോത്സവത്തിലെ ഒന്നാം സ്ഥാനക്കാർ സെൻട്രൽ തല മത്സരങ്ങളിലും മാറ്റുരക്കും. ജനുവരി അവസാനവാരം നടക്കുന്ന മുഹറഖ്, മനാമ , റിഫ സെൻട്രൽ സാഹിത്യോത്സവ് കളിലെ കലാപ്രതിഭകൾ മാറ്റുരക്കുന്ന ബഹ്റൈൻ നാഷനൽ സാഹിത്യോത്സവ് ഫിബ്രവരി 7 ന് ഇസാ ടൗൺ ഇന്ത്യൻ സ്കൂളിൽ അരങ്ങേറും. വിശദ വിവരങ്ങൾക്ക് 33 150044, 35143423, 38850 633 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.