മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്‌മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് “രക്തദാനം ജീവദാനം” എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗങ്ങളും, കുടുംബാംഗങ്ങളും അടക്കം നിരവധി പേർ രക്തം ദാനം ചെയ്തു. പ്രസിഡന്റ് കെ.ജനാർദ്ദനൻ രക്തദാന ക്യാമ്പിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു.
ട്രഷറർ ബാബു.ജി.നായർ അദ്ധ്യക്ഷത വഹിച്ചു.
രക്തദാനം നടത്തിയ മുഴുവൻ ആളുകൾക്കും കിംഗ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ്ബാങ്കിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഫാസിൽ വട്ടോളി, യു.കെ.എം റാഷിക്ക്, പ്രജി ചേവായൂർ, വിൻസെന്റ് തോമസ്, ശ്രീജിത്ത് ഫറോക്ക്, സുബൈർ
മറ്റു ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.