വിജയകരമായി മൂന്ന് എം.വി.ആര്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി ബഹറൈനി മെഡിക്കല്‍ ടീം

മനാമ: 3 രോഗികളുടെ വിജയകരമായ മിട്രല്‍ വാല്‍വ് റിപ്പയല്‍ ശസ്ത്രക്രിയ മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ കാര്‍ഡിയാക് സെന്‍ററില്‍ വച്ച് നടന്നു. ബഹറൈന്‍റെ ചരിത്രത്തില്‍ ആദ്യമായി മിട്രക്ളിപ്പ് കത്തീറ്റര്‍ ടെക്നിക്ക് ഉപയോഗിച്ചാണ് രണ്ട് ദിവസം കൊണ്ട് ഈ ശസ്ത്രക്രിയകളെല്ലാം പൂര്‍ത്തിയാക്കിയത്.

ഡോ.ഷിറിന്‍ മുബാറക് അല്‍ ഷെയ്ഖ്, ഡോ. മുഹമ്മദ് അമീന്‍, ഡോ. സിഹാം അലി എന്നിവരാണ് ശസ്ത്രക്രിയാ സംഘത്തില്‍ ഉണ്ടായിരുന്നത്.