bahrainvartha-official-logo
Search
Close this search box.

വിവിധ മേഖലകളിലെ വളർച്ചാ നിരക്കുകൾ പരിശോധിച്ച് ബഹ്റൈൻ സാമ്പത്തിക മന്ത്രാലയം പാദവാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

740-ca895d45-a4ab-4813-b47d-d85b2cb8f2ba

മനാമ: മിനിസ്ട്രി ഓഫ് ഫിനാന്‍സ്& നാഷണല്‍ എക്കണോമി 2019 ലെ അവസാന പാദവാര്‍ഷിക  റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് പ്രകാരം 1.6% വാര്‍ഷിക വളര്‍ച്ചയാണ് ബഹറൈനുള്ളത്. പൂര്‍ണ്ണമായും എണ്ണയിതര വരുമാനമാണിത്. ഉല്‍പാദന മേഖലയില്‍ 4.1% വും ഹോട്ടല്‍&റസ്റ്റോറന്‍റ് മേഖലകളില്‍ 6.3 ഉം വളര്‍ച്ചയുണ്ട്.

2030 ലക്ഷ്യമാക്കിയുള്ള സാമ്പത്തിക വളര്‍ച്ചയാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. ട്രാന്‍സ്പോര്‍ട്ടേഷന്‍ & കമ്മ്യൂണിക്കേഷന്‍ മേഖലകളിലും എടുത്ത് പറയേണ്ട വളര്‍ച്ചയാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്.  ബഹറൈന്‍ വിമാനത്താവളത്തിലൂടെ വന്നിറങ്ങിയ യാത്രക്കാരുടെ എണ്ണത്തില്‍ 2.9% അധികരിക്കല്‍ സംഭവിച്ചിട്ടുമുണ്ട്‌.

ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ താമസിക്കാനായി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം യഥാക്രമം 51% ഉം 48% ഉം ആയി.

2019ലെ മാനവ വികസന സൂചിക പ്രകാരം 189 രാജ്യങ്ങളില്‍ 45-ാം സ്ഥാനത്താണ് ബഹറൈന്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!