മനാമ: ബഹ്‌റൈനിലെ ആദ്യ പ്രൊഫഷണൽ മിമിക്സ് ട്രൂപ്പായ, ‘നർമ്മ ബഹ്‌റൈന്റെ ‘ പ്രഥമ വാർഷികം ജനുവരി മൂന്നാം തീയതി സൽമാനിയ സഗയാ റെസ്റ്റോറന്റിൽ വച്ച് ആഘോഷിച്ചു. നർമ്മയുടെ കലാകാരന്മാരും അവരുടെ കുടുംബാഗംങ്ങളും കൂടാതെ, ബഹ്‌റൈനിലെ പ്രമുഖ വ്യക്തികളും ഈ ആഘോഷത്തിൽ പങ്കെടുക്കുകയുണ്ടായി. ആർ ജെ ഷിബു മലയിൽ, എൻ ഇ സി (NEC) മാനേജർ സത്യൻ, നർമ്മ സപ്പോർട്ടിങ് ഐക്കൺ രവിചന്ദ്രൻ മോഹൻലാൽ , ബഹ്റൈനിലെ പ്രശസ്ത അവതാരകനും ഡ്രാമ,സിനി അഭിനേതാവും കൂടിയായ വിനോദ് നാരായണൻ, സാമൂഹിക പ്രവർത്തകൻ ജോയ് കല്ലമ്പലം എന്നിവർ പ്രധാന അതിഥികളായി ചടങ്ങിൽ സംബന്ധിച്ചു. നർമ്മയുടെ കലാകാരനായ രഞ്ജിത്ത് മാവേലിക്കര അവതാരകനായി എത്തിയ പൊതുപരിപാടിയിൽ, നർമ്മയുടെ മറ്റൊരു കലാകാരനായ ദീപക് തണൽ സ്വാഗത പ്രസംഗം നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്ത നർമ്മയുടെ അഭ്യുദയകാംഷികളായ പ്രമുഖ വ്യക്തികൾക്കെല്ലാം മൊമെന്റോകൾ നൽകി ആദരിച്ചു. തുടർന്ന്, പ്രധാന അതിഥികൾ എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് തുടങ്ങിയ ആഘോഷവേദിയുടെ പകിട്ട് കൂട്ടും വിധം നർമ്മയുടെ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. നർമ്മയുടെ കലാകാരന്മാരായ പ്രജീഷ് തൊട്ടിപ്പാലം , ഷാജി പ്രകാശ് , സനൽകുമാർ ചാലക്കുടി , ജോഷി ഗുരുവായൂർ , ദീപക് തണൽ , വിമേഷ് , വിഷ്ണു , രഞ്ജിത്ത് മാവേലിക്കര , ശ്രീരാജ് , മണി , വിഷ്ണു നാരായണൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.