മനാമ: വടകര മഹോത്സവത്തിൽ പങ്കെടുക്കുവാൻ ബഹ്‌റൈനിൽ എത്തിയ പവർലിഫ്റ്റിംഗിൽ തുടർച്ചയായി രണ്ടു തവണ ലോക ചാമ്പ്യൻഷിപ്, ദേശീയ പഞ്ചഗുസ്തിയിൽ സ്വർണ്ണമെഡൽ തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ച മജീസിയ ബാനുവിനേയും, ഗൾഫ് ഫുട്ബാൾകപ്പ് ജേതാക്കളായ ബഹ്‌റൈൻ ഒഫീഷ്യൽ ടീം അംഗമായി ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ കയ്യിൽ നിന്നും പുരസ്‌കാരം നേടിയ രാജൻ വടകരയെയും, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുമോദിച്ചു. കോഴിക്കോട് ജില്ലക്കാരായ രണ്ടു പേരുടെയും നേട്ടം മലയാളികളുടെ ആകെ യശസ്സ് ഉയർത്തുന്നതാണെന്ന് അനുമോദന യോഗം വിലയിരുത്തി.
കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ സമാജം ആക്ടിങ് പ്രസിഡണ്ട് ദേവദാസ് കുന്നത്, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഡോ: ബാബു രാമചന്ദ്രൻ, എബ്രഹാം ജോൺ, ഫ്രാൻസിസ് കൈതാരത്ത്, മോനി ഒടിക്കണ്ടത്തിൽ, ആർ. പവിത്രൻ, സുരേഷ് മണ്ടോടി, വിനീഷ് കുമാർ, രാമത്ത് ഹരിദാസ്, രാജേഷ് ചേരാവള്ളി, സേവി മാത്തുണ്ണി , കോഴിക്കോട് പ്രവാസി ഫോറം പ്രസിഡണ്ട് വി.സി. ഗോപാലൻ, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ട്രെഷറർ കെ. ജയേഷ്, കെ.ടി. സലിം, യു.കെ. ബാലൻ, ജമാൽ കുറ്റിക്കാട്ടിൽ, ജോണി താമരശ്ശേരി, മനോജ് മയ്യന്നൂർ, ഫൈജു പന്നിയങ്കര, പി. അഷ്‌റഫ്, അനിൽ കുമാർ, അഖിൽ രാജ്, എം.എം. ബാബു, ഫൈസൽ പട്ടാടി, സുധീഷ്, ജാബിർ കൊയിലാണ്ടി, അനിത ബാബു, ഷീബ സുനിൽ എന്നിവർ പങ്കെടുത്തു.