bahrainvartha-official-logo
Search
Close this search box.

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധ സർഗ സായാഹ്നമൊരുക്കി സോഷ്യൽ വെൽഫെയർ അസോസിയേഷൻ

SquarePic_20200108_11132682

മനാമ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോഷ്യൽ വെൽഫെയർ അസോസിയേഷൻ  സംഘടിപ്പിച്ച പ്രതിഷേധ സർഗ സായാഹ്നം പരിപാടികളുടെ വ്യതിരിക്തത കൊണ്ട് ശ്രദ്ധേയമായി.  പ്രവാസി മലയാളികളുടെ സർഗ്ഗാത്മകത കവിതകളായും  പ്രതിഷേധ വരകളായും ആസാദി മുദ്രാവാക്യങ്ങളായും  ദേശക്തി ഗാനങ്ങളായും  സർഗ്ഗ സായാഹ്‌ന വേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അത് പ്രതിഷേധ ആവിഷ്കാരത്തിന്റെ പുതിയൊരനുഭവമായി മാറി.

സർഗസംഗമം സോഷ്യൽ വെൽഫെയർ അസോസിയേഷൻ ആക്ടിംഗ് പ്രസിഡൻറ് മുഹമ്മദലി മലപ്പുറം ഉദ്ഘാടനം  ചെയ്തു. എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ബന്ധമില്ലെന്ന കേന്ദ്ര സർക്കാർ വാദം കളവാണ്.  രണ്ടായിരത്തി പതിനാല്  ജൂലൈയിൽ രാജ്യസഭയിൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി നൽകിയ വിശദീകരണത്തിൽ എൻ.പി.ആറിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി വ്യക്തിയുടെ പൗരത്വ സ്ഥിതി പരിശോധിച്ച് എൻ.ആർ.സി തയാറാക്കുമെന്നാണ് പറഞ്ഞത്. മതത്തിന്റെയും വംശത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന  പൗരത്വ ഭേതഗതി നിയമത്തിൽ നിന്ന് സർക്കാർ പിന്മാറുകയാണ് വേണ്ടതെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.  വിശിഷ്ടാതിഥിയായി സദസിനെ അഭിസംബോധന ചെയ്ത ജെ. എൻ. യു. വിദ്യാർത്ഥിനി ഹുദ ശരീഫ് ജെ. എൻ. യുവിലും ജാമിഅഃ മില്ലിയയിലും നടന്ന പ്രക്ഷോഭ മുഹൂർത്തങ്ങളെ അനുസ്മരിച്ചു  കൊണ്ട് സംസാരിച്ചു. ജാമിഅഃയിലെ വിദ്യാർത്ഥി വേട്ടക്കെതിരെ ഡൽഹി സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ എ ബി വി പി പ്രവർത്തകരും പോലീസും ചേർന്നാണ് നേരിട്ടത്  വൈവിധ്യങ്ങളെ ചേർത്തുപിടിക്കുന്നതാണ്  മതേതരത്വം. വ്യത്യാസങ്ങളെ നിരാകരിക്കുന്നത് ഫാഷിസമാണ്. കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കിടയിലെ ഈ വൈവിധ്യങ്ങളെ ഭയക്കുന്നതിനാലാണ് എ.ബി.വി.പി ക്കാരുടെയും ഡൽഹി പോലീസിന്റെയും സഹായത്തോടെ കേന്ദ്ര സർവകലാശാലാകളിൽ അക്രമം അഴിച്ചു വിടുന്നതെന്നും  അവർ  അനുസ്മരിച്ചു.

സാമൂഹിക പ്രവർത്തകരായ ഷെമിലി പി ജോൺ, നിസാർ കൊല്ലം, പങ്കജ് നാഭൻ, ഒഐസിസി പ്രസിഡൻറ് ബിനു കുന്നന്താനം, പ്രേരണ പ്രസിഡന്റ് രാജൻ പയ്യോളി,  കെ സി എ പ്രസിഡന്റ് സേവി മാത്തുണ്ണി, യൂത്ത്‌ ഇന്ത്യാ പ്രധിനിധി  യൂനുസ് സലിം, ആപ് പ്രതിനിധി വിനു ക്രിസ്റ്റി, സോഷ്യൽ വെൽഫയർ പ്രധിനിധി ജമീല അബ്ദുൽ റഹ്‌മാൻ, മാധ്യമ പ്രവർത്തകരായ ഷമീർ മുഹമ്മദ്, ഷാഫി , സിറാജ് പള്ളിക്കര എന്നിവർ സദസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സമാന്തരമായി നടന്ന പ്രതിഷേധ വര മാധ്യമ പ്രവർത്തകൻ ഷമീർ മുഹമ്മദ് ഉൽഘാടനം ചെയ്തു.  ചിത്രകാരന്മാരായ വിനു രഞ്ജു , നിശിദ ഫാരിസ് , ഷെറി‌ ഷൗക്കത്ത് , ഷെഫീല യാസിർ, ഫെമീന ഷഫീർ , സനൽ കിടഞ്ഞി, ഷിബു ഗുരുവായൂർ, സൽമ‌സജീബ്, നിഹാൽ എന്നിവർ വരകളിലൂടെ അവരുടെ പ്രതിഷേധം രേഖപ്പെടുത്തി. ഷിഫ ശാഹുൽ, സഫ ശാഹുൽ, ലിയ ഹഖ്, ഹൈഫ ഹഖ് എന്നിവർ ഒരുക്കിയ  കൊളാഷ് പ്രദർശനവുമുണ്ടായിരുന്നു.

സോഷ്യൽ വെൽഫെയർ അസോസിയേഷന്‍ പ്രസിഡന്റ് ഇ.കെ സലീം ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം വായനക്ക് നേതൃത്വം നൽകി. ജന്നത്ത് നൗഫൽ, മിന്നത്ത് നൗഫൽ, യൂനുസ് സലിം, സിറാജ് പള്ളിക്കര, നൗഷാദ്, മുഹമ്മദ് എറിയാട് എന്നിവർ പ്രതിഷേധ ഗാനങ്ങളും ദിയ നസീം , തമന്ന നസീം , മർവ , തഹിയ്യ ഫാറൂഖ് എന്നിവർ ചേർന്ന് ദേശീയ ഗാനവും ആലപിച്ചു. ഫാത്തിമ ഷാന, മുസ്തഫ, ഹസൻ, നൗമൽ എന്നിവർ ആസാദി  മുദ്രാവാക്യം വിളികൾക്ക് നേതൃത്വം നൽകി. ഷരീഫ് കൊടുങ്ങല്ലൂര്‍,  കെ‌.കെ മുനീർ , ഫസലുർറഹ്മാൻ എന്നിവർ നിയന്ത്രിച്ച പരിപാടിക്ക്  ബദറുദ്ദീൻ പൂവാർ സ്വാഗതവും റഷീദ സുബൈർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!