മനാമ : ബഹ്റൈനിലെത്തുന്ന സഞ്ചാരികൾക്ക്, സന്ദർശന വേളയിൽ അവർ ബഹ്റൈനിൽ നിന്നും വാങ്ങിയ ഉത്പ്പന്നങ്ങളുടെ വാറ്റിനത്തിൽ കൈപ്പറ്റിയ നികുതിയിൽ നിന്നും ഒരു നിശ്ചിത ശതമാനം പണം തിരികെ നൽകാൻ പദ്ധതിക്ക് അംഗീകാരം. നഷ്ണൽ ബ്യൂറോ ഓഫ് ടാക്സേഷൻ ഇന്നലെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.
എയർപ്പോർട്ട് അതോറിറ്റിയും ഗ്ലോബൽ ഓപറേറ്ററുമായുള്ള സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുക. ബഹ്റൈൻ ഇൻറർനാഷണൽ എയർപ്പോർട്ടിൽ വാറ്റ് റീഫണ്ടിനായി പ്രേത്യേക സൗകര്യവും സജജമാക്കും.
രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിനും അവരുടെ ചിലവ് കുറക്കുന്നതിനും വേണ്ടിയാണ് തീരുമാനം.