ഫ്രന്റ്‌സ് അസോസിയേഷൻ വനിത വിഭാഗം: പുതിയ നേതൃത്വം ചുമതലയേറ്റു

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ  വനിതാ വിഭാഗത്തിന് പുതിയ നേതൃത്വം. 2020^2021 കാലയളവിലേക്കുള്ള പ്രസിഡൻറായി  ജമീല ഇബ്രാഹിമിനിയും ജനറൽ സെക്രട്ടറിയായി സക്കീന അബ്ബാസിനേയും തെരഞ്ഞെടുത്തു. സാജിത സലീം വൈസ് പ്രസിഡൻറും നദീറ ഷാജി ജോയിൻറ് സെക്രട്ടറിയുമാണ്. സഈദ റഫീഖ്, ഹസീബ ഇർഷാദ്, സമീറ നൗഷാദ്, റഷീദ സുബൈർ, ബുശ്റ റഹീം, ഷബീറ മൂസ, മെഹ്‌റ മൊയ്തീൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്‌തു. സിഞ്ചിലെ ഫ്രൻറ്സ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് േയാഗത്തിന് അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ, ജന. സെക്രട്ടറി എം.എം സുബൈർ എന്നിവർ നേതൃത്വം നൽകി.