ലോക കേരളസഭ സാഹിത്യ മത്സരങ്ങളിൽ ബഹ്റൈനിൽ നിന്നും നൗഫൽ എം.എ ക്കും വസുന്ധര വിനോദിനും സമ്മാനം

മനാമ: ലോക കേരള  സഭയോടനുബന്ധച്ച്  മലയാളം മിഷൻ പ്രവാസി മലയാളി കുട്ടികൾക്കും മുതിർന്നവർക്കുമായി ആഗോളതലത്തിൽ നടത്തിയ സാഹിത്യ മത്സരത്തിൽ ബഹ്റൈനിൽ നിന്നും സീനിയർ വിഭാഗംകവിതാ രചനയിൽ നൗഫൽ എം.എ രണ്ടാം സ്ഥാനവും സബ് ജൂനിയർ വിഭാഗം കഥാരചനയിൽ വസുന്ധ വിനോദ് മൂന്നാം സ്ഥാനവും നേടി.

ലുലു ജൂഫെയ്‌ർ ഹൈപ്പർ മാർക്കറ്റിൽ പർച്ചെയ്‌സിംഗ്  ഓഫീസർ ആയി ജോലി ചെയ്യുന്ന നൗഫൽ.എം.എ.
പാലക്കാട് അഞ്ചാം മൈൽ സ്വദേശികളായ അബ്ദുൽ റഹിമാൻ നിലാവറുന്നീസ ദമ്പതികളുടെ മകനാണ്.
ഇന്ത്യൻ സ്കൂളിൽ അഞ്ചാം ക്ലാസ്സിലെയും ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയിലെ സൂര്യകാന്തി ഡിപ്ലോമ  ക്ലാസ്സിലെയും വിദ്യാർത്ഥിനിയായ വസുന്ധര വിനോദ് തൃശ്ശൂർ സ്വദേശികളായ വിനോദിന്റെയും സിന്ധു വിനോദിന്റെയും മകളാണ്.
മലയാളം മിഷന്റെ പഠന കേന്ദ്രങ്ങളിൽ നിന്നും   വിവിധ രാജ്യങ്ങളിൽ നിന്നും ലഭിച്ച നൂറു കണക്കിന് രചനകളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.
സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യുമെന്ന് മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.