ബി.ഡി.കെ. സ്നേഹസംഗമം നാളെ(വെള്ളി): പി എം എ ഗഫൂർ ബഹ്റൈനിലെത്തി

മനാമ: നാളെ വെള്ളിയാഴ്ച വൈകീട്ട് 6:30 മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന
ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ സ്നേഹ സംഗമത്തിൽ പങ്കെടുക്കുവാൻ പ്രമുഖ വാഗ്മിയും മോട്ടിവേഷൻ സ്പീക്കറുമായ പി.എം.എ ഗഫൂർ ബഹ്‌റൈനിൽ എത്തി.
ബിഡികെ ഭാരവാഹികൾ അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു.

പി എം എ ഗഫൂറിന്റെ പ്രഭാഷണത്തിലേക്കും വിവിധ കലാപരിപാടികളിലേക്കും
ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.