ബഹ്റൈൻ – ആലപ്പുഴ പ്രവാസി അസോസിയേഷൻ രൂപീകരിച്ചു

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ നിവാസികളുടെ കൂട്ടായ്മ പ്രവാസി അസോസിയേഷൻ രൂപീകരിച്ചു. ജനുവരി 10ആം തിയതി ബംഗ്ലാവിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അനീഷ് മാളികമുക്ക് നിയമാവലി അവതരിപ്പിച്ചു. ഭരണസമിതിയുടെ ഘടനയും പ്രവർത്തന രീതിയും സജി കലവൂർ അവതരിപ്പിച്ചു വനിതാ ക്ഷേമ പ്രവർത്തനങ്ങൾ വനിതാ വിഭാഗം രൂപീകരണവിഷയം വിജയലക്ഷ്മിയും തൊഴിൽ മേഘലയെക്കുറിച്ച് സുൽഫിക്കർ കബീറും വിഷയങ്ങൾ അവതരിപ്പിച്ചു .വിശദമായ ചർച്ചകൾക്ക് ശേഷം നിയമാവലി യോഗം അംഗീകരിച്ചു.

ഭാരവാഹികൾ:

പ്രസിഡന്റ് : ബംഗ്ലാവിൽ ഷെരീഫ്
ജനറൽ സെക്രട്ടറി: സലൂബ് K ആലിശ്ശേരി
വൈസ് പ്രസിഡന്റുമാർ: സജി കലവൂർ, വിജയലക്ഷ്മി
സെക്രട്ടറിമാർ: ശ്രീജിത്ത്‌ കൈമൾ , അനീഷ് മാളികമുക്ക്
ട്രഷറർ: പ്രവീൺ മാവേലിക്കര
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ:
ഹാരിസ് വണ്ടാനം
സീന അൻവർ
ജോർജ് അമ്പലപ്പുഴ
സുൾഫിക്കർ കബീർ
താജുദ്ദിൻ വിയ്യപുരം
മിഥുൻ ഹരിപ്പാട്
ജയലാൽ ചിങ്ങോലി
അനിൽ കായംകുളം
ജോയി ചേർത്തല
ബിനു ആറാട്ടുപുഴ
സാരംഗ് ചെട്ടികുളങ്ങര

സലൂബ് K ആലിശ്ശേരി സ്വാഗതവും ജോർജ് അമ്പലപ്പുഴ നന്ദിയും പ്രകാശിപ്പിച്ചു. യോഗത്തോടനുബന്ധിച്ച് അൽ ഹിലാൽ മെഡിക്കൽ ടീമിന്റെ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.