ബഹ്‌റൈൻ പ്രതിഭാ മലയാളം പാഠശാല ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിലേക്ക് പഠനയാത്ര നടത്തി

മനാമ: ബഹ്‌റൈൻ പ്രതിഭാ മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിലേക്ക് പഠനയാത്ര നടത്തി.
ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്ന എല്ലാ അടയാളങ്ങളെ കുറിച്ചും അറിവ് നൽകുന്ന അതിന്റെ ചരിത്ര അവശേഷിപ്പുകളുടെ കാഴ്‌ചയും വിവരണവും അടക്കം പവിഴ ദ്വീപിന്റെ പഴയകാല ചരിത്രവും ജീവിതരീതികളും എല്ലാം മനസിലാക്കി തന്ന പഠനയാത്ര വലിയോരനുഭവം ആയി.

അമ്പതിൽ അധികം കുട്ടികൾ പഠന യാത്രയിൽ പങ്കെടുത്തു.അധ്യാപകരും പാഠശാല പ്രവർത്തകരും പഠനയാത്രയ്ക്ക് നേതൃത്വം നൽകി.