ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി. കെ) ബഹ്റൈൻ ചാപ്റ്റർ, ആൾ കേരളാ ഡ്രൈവർ ഫ്രീക്കേഴ്സ് (എ.കെ.ഡി.എഫ്‌), ഡിസ്ക്കവർ ഇസ്ലാം എന്നിവരോടൊപ്പം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെ.ടി. സലിം ക്യാമ്പ്‌ ഉത്ഘാടനം ചെയ്തു. സിദിൽ, എം. എച്ച്‌. സയ്ദ് അലി എന്നിവർ സംസാരിച്ചു. ഫ്രാൻസിസ് കൈതാരത്ത്, ദീപ മനോജ് എന്നിവർ ക്യാമ്പ്‌ സന്ദർശിച്ചു. എൺപതോളം പേര് രക്തം നൽകി.

ബി. ഡി. കെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, വൈസ്‌ പ്രസിഡണ്ട് സുരേഷ് പുത്തൻവിളയിൽ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, സിജോ ജോസ്, ശ്രീജ ശ്രീധരൻ, രമ്യ ഗിരീഷ്, സ്മിത സാബു, രേഷ്മാ ഗിരീഷ്, ജിബിൻ ജോയി ,ഗിരീഷ് പിള്ള, ഗിരീഷ് കെ. വി, അസീസ്‌ പള്ളം, മൊയ്തു തിരുവള്ളൂർ, എകെഡിഎഫ്‌ പ്രതിനിധികളായ ആസിഫ്, പ്രണവ്, അർഷാദ് എന്നിവർ നേതൃത്വം നൽകി.