മനാമ: ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റിയുടെ ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയിലെ ആറ്റൂര്‍ പാറപ്പുറം സ്വദേശിയായ നിര്‍ദ്ദന കുടുംബത്തിന് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മൊയ്തീന്‍ കുട്ടി മുസ് ല്യാര്‍ നിര്‍വ്വഹിച്ചു. പാറപ്പുറം മഹല്ല് ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള മുസ് ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എസ് മുഹമ്മദ് ഹാജി, എസ്.വൈ.എസ് സോണ്‍ പ്രസിഡണ്ട് മുസ്തഫ സഅദി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഐ.സി.എഫ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് തുടക്കം കുറിച്ച ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന അറുപത്തി രണ്ടാമത്തെ വീടാണിതെന്ന് ക്ഷേമകാര്യ സെക്രട്ടറി ഷമീര്‍ പന്നൂര്‍ പറഞ്ഞു. താക്കോല്‍ ദാന ചടങ്ങില്‍ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. സിദ്ധീഖ് സഖാഫി സ്വാഗതവും സമദ് ഫാളിലി നന്ദിയും പറഞ്ഞു.
