ബഹ്റൈനിൽ മലയാളി സംഘടനകളുടെ സംയുക്ത  ‘റിപ്പബ്ലിക് ദിന സംഗമം’: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

IMG-20191230-WA0118-01

മനാമ: ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘റിപ്പബ്ലിക് ദിന സംഗമ’ത്തിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 71-ാം റിപ്പബ്ലിക് ദിനമായ 26 ന് വൈകീട്ട് ഏഴിന് അദ്‌ലിയ ബാന്‍ സാങ് തായ് ഓഡിറ്റോറിയത്തിലാണ് സംഗമം. സ്വാതന്ത്യ സമരത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി, ‘വരയും വരിയും’ എന്ന പേരിലുളള ചിത്രാവിഷ്‌കാരം തുടങ്ങിയവ പരിപാടിയുടെ മാറ്റു കൂട്ടും. ബഹ്‌റൈനിലെ വിവിവിധ സ്‌കൂളുകളിലെ 71 കുട്ടികളൊന്നിച്ച് ദേശീയഗാനവും ആലപിക്കും.

ബഹ്‌റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, ഒ.ഐ.സി.സി, കെ.എം.സി.സി, കെ.സി.എ, പ്രതിഭ, എ എ പി, സമസ്ത, ഐ.സി.എഫ്, ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ,പ്രേരണ, ഭൂമിക, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, കെ.എന്‍.എം ബഹ്റൈന്‍ ചാപ്റ്റര്‍, ഇന്ത്യന്‍ സലഫി സെന്റര്‍ (റിഫ), മാറ്റ്, യൂത്ത് ഇന്ത്യ, ഐ.വൈ.സി സി, നവകേരള, വെളിച്ചം വെളിയംകോട്, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും.

വിവിധ സംഘടനകള്‍ ചേര്‍ന്നുളള ‘നാനാത്വത്തില്‍ ഏകത്വം’ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വാഗത സംഘം കമ്മിറ്റി യോഗത്തില്‍ ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം ജോണ്‍, സേവി മാത്യുണ്ണി, എസ്.എം.അബ്ദുല്‍ വാഹിദ്, സഈദ് റമദാന്‍, ഇ.എ.സലീം, ഷെമിലി പി ജോണ്‍, എന്‍.പി.ബഷീര്‍, രാജന്‍ പയ്യോളി, ജയ്ഫര്‍ മൈദാനി, ജമാല്‍ ഇരിങ്ങല്‍, സൈഫുളള കാസിം, കെ.ടി. സലീം, ശംസുദ്ദീന്‍ പൂക്കയില്‍, ബദറുദ്ദീന്‍, നൂറുദ്ദീന്‍,ഗഫൂര്‍ കൈപമംഗലം, ദിജീഷ്, ഇല്യാസ്, അനീസ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.വി.ജലീല്‍ സ്വാഗതവും മഹേഷ് മൊറാഴ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!