മനാമ: യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബഹ്റൈന്‍ ഹ്യുമാനിറ്റീസ് വിഭാഗം മേധാവിയും ബഹ്റൈനിലെ ഇന്ത്യന്‍ ക്ളബ്ബ് അസോസിയേറ്റ് അംഗവുമായ ഷെമിലി ജോണ്‍ രചിച്ച ആദ്യ ഇംഗ്ളീഷ് കവിതാ സമാഹാരമായ ‘സോളിലോക്വി’ പ്രകാശിതമായി.
സെയിന്‍ ബഹ്റൈൻ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ഖാലിദ് അല്‍ ഖലീഫ, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ചിന്തകനുമായ പ്രൊഫസ്സര്‍ പി.കെ. പോക്കറിന് ആദ്യ കോപ്പി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
ഇന്ത്യന്‍ ക്ളബ്ബ് പ്രസിഡന്‍റ് സ്റ്റാലിന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജോബ് ജോസഫ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അനില്‍ യു.കെ നന്ദിയും പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ബഹ്റൈന്‍ കേരളീയസമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപ്പിള്ള, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, സേവി മാത്തുണ്ണി, ചന്ദ്രബോസ്, ഫാദര്‍ ഷാജി, ഡോ. ചെറിയാന്‍, സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
അനീഷ് വര്‍ഗീസ്, എബ്രഹാം സാമുവല്‍, അജി ഭാസി, ജ്യോതിഷ് പണിക്കര്‍, അന്‍വര്‍ ശൂരനാട്, റഫീക്ക് അബ്ദുള്ള, ദീപക് മേനോന്‍, സാനി പോള്‍, അബ്ബാസ്, സയ്ദ് റമദാന്‍ നദ്വി, അബി കുരുവിള, ബദ്റുദ്ദീന്‍, അജു ടി കോശി, സിബി ഉമ്മന്‍, നഫീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.