മനാമ: ബഹറൈന്‍ കെ.എം.സി.സി 2019-2020 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ജില്ലാ തല ക്യാമ്പയിന് മനാമയില്‍ തുടക്കമായി.
ജില്ലാ പ്രസിഡന്റ് സലാം മമ്പാട്ടുമൂല അദ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന കെ എം സി സി ട്രഷറർ ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ,സീനിയർ നേതാവ് വിഎച്ച് അബ്ദുള്ള സാഹിബ്, മുൻ ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കാളികാവ് മറ്റു ജില്ലാ ഭാരവാഹികളായ ഇഖ്ബാൽ താനൂർ, മുസ്തഫ പുറത്തൂർ, ഉമ്മർ മലപ്പുറം ,ഷംസുദ്ദീൻ വെന്നിയൂർ തവനൂർ മണ്ഡലം ഭാരവാഹികളായ അലി ബാവ ,വി പി സലാം, അബുബക്കർ ,പൊന്നാനി മണ്ഡലം ഭാരവാഹി റാഷിദ് എന്നിവരും പങ്കെടുത്തു..
ആക്ടിങ് സെക്രട്ടറി റിയാസ് വെള്ളച്ചാൽ സ്വാഗതവും ഷാഫി കോട്ടക്കൽ നന്ദിയും പറഞ്ഞു.