ബഹ്റൈന്‍ കൊറോണ വൈറസ് മുക്തമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആശുപത്രികളിലോ ഹൈല്‍ത്ത് സെന്‍ററുകളിലോ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
ഏതെങ്കിലും തരത്തില്‍ രോഗബാധ സംഭവിച്ചാല്‍ എടുക്കേണ്ട എല്ലാ മുന്‍കരുതലുകളും ആരോഗ്യ സജ്ജീകരണങ്ങളും തയ്യാറാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എല്ലാ യാത്രക്കാരേയും പരിശോധിക്കാനുള്ള ക്രമീകരണങ്ങളും മന്ത്രാലയം നടപ്പിലാക്കിയിരുന്നു.
‘ശിശിര മേള’ (Autumn Fair) യില്‍ പങ്കെടുക്കുന്ന എല്ലാവരേയും വൈറസ് ബാധിതരല്ലെന്ന് ഉറപ്പ് വരുത്താനുള്ള പരിശോധനയ്ക്ക് വിധേയമാക്കിയതായും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. വൈറസ് ബാധയുമായി ബന്ധപ്പെട്ട് വരുന്ന വികാസങ്ങളെ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘുലേഘകള്‍ തയ്യാറാക്കിയിട്ടുള്ളതായും മന്ത്രാലയം വ്യക്തമാക്കി.