bahrainvartha-official-logo
Search
Close this search box.

പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ തകർത്തു: ഹൈബി ഈഡൻ എം. പി

SquarePic_20200129_20034855

മനാമ: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ പരമാധികാര, സ്ഥിതിസമത്വ, മത നിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്നത് ആയിരുന്നു എങ്കിൽ രാജ്യം ഭരിക്കുന്നവർ 2019 ഡിസംബർ മാസത്തിൽ നടത്തിയ ഭരണഘടന ഭേദഗതിയിലൂടെ മതേതരത്വമൂല്യങ്ങൾ തകർത്തു കളഞ്ഞിരിക്കുകയാണ് എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ റിപ്പബ്ലിക് ദിന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിച്ച ഹൈബി ഈഡൻ എം പി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടന നിർമ്മിച്ച അവസരത്തിൽ തന്നെ ഇങ്ങനെയുള്ള അഭിപ്രായങ്ങൾ ഭരണഘടന സമിതിയിൽ വന്നിട്ടുണ്ട്. ഭരണഘടന ശില്പി ഡോ. ബി ആർ. അംബേദ്കർ, പ്രഥമ പ്രഥാനമന്ത്രി പണ്ഡിറ്റ്‌ ജവാഹർലാൽ നെഹ്‌റു തുടങ്ങിയവർ ശക്തമായി എതിർത്ത ആവശ്യം ആയിരുന്നു മതത്തിൽ അധിഷ്ടമായ രാജ്യം എന്നത്. രാജ്യത്തെ പൗരത്വം മതത്തിന്റ അടിസ്ഥാനത്തിൽ നല്കപ്പെടാൻ തുടങ്ങിയാൽ ധീര ദേശാഭിമാനികൾ സ്വപ്നം കണ്ട ഇന്ത്യ അല്ലതെ മാറിപ്പോകും. അതിനെതിരെ ഇന്ത്യയിലെ കോളേജ് വിദ്യാത്ഥികൾ, യുവാക്കൾ, സ്ത്രീകൾ, വീട്ടമ്മമാർ അടക്കമുള്ളവർ ശക്തമായ സമരത്തിന്റ പാതയിലാണ്. പൗരത്വ ഭേദഗതിനടന്ന സമയത്തു തന്നെ മറ്റൊരു ഭേദഗതി കൂടി ഭരണകർത്താക്കൾ നടത്തി. അത് ആംഗ്ലോ ഇന്ത്യക്കാർക്ക് നൽകിയ സംവരണം ആയിരുന്നു. അതിനു സമർപ്പിച്ച കണക്കുകൾ പൂർണ്ണമായും തെറ്റായിരുന്നു. ഇനി അടുത്ത ഘട്ടത്തിൽ രാജ്യത്ത് നൂറ്റാണ്ടുകളായി അവശത അനുഭവിക്കുന്ന പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം ആയിരിക്കും എന്നും ഹൈബി ഈഡൻ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ ജനറൽ സെക്രട്ടറി മാരായ ഗഫൂർ ഉണ്ണികുളം സ്വാഗതവും, ബോബി പാറയിൽ നന്ദിയും രേഖപ്പെടുത്തി. ഒഐസിസി ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം എന്നിവർ പ്രസംഗിച്ചു. ദേശീയ കമ്മറ്റി അംഗങ്ങൾആയ സുനിൽ ചെറിയാൻ, നിസാർ കുന്നത്ത് കളത്തിൽ, ഉണ്ണികൃഷ്ണപിള്ള, ജില്ലാ പ്രസിഡന്റ്‌ മാരായ രാഘവൻ കരിച്ചേരി, ജമാൽ കുറ്റികാട്ടിൽ, ജോജി ലാസർ, ജസ്റ്റിൻ ജേക്കബ്, ജി ശങ്കരപ്പിള്ള, നസിം തൊടിയൂർ, ഷാജി പൊഴിയൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!