കൊറോണ വൈറസ് ബാധിച്ച ചൈനയിലെ വൂഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി ആദ്യ വിമാനം സജ്ജമാകുന്നു. സമ്മതപത്രം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ ലിസ്റ്റ് ഇന്ന് വൈകീട്ട് പുറത്ത് വിടും.
ഈ യാത്രയുടെ ഭാഗമാകുന്നവര്‍ക്കായുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യ, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും, ബെയ്ജിംഗ്/എയര്‍ ഇന്ത്യ ക്രൂ, വിമാനത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. ഏതാണ്ട് 14 ദിവസത്തേക്ക് ഇന്ത്യയിലേക്കുള്ള കപ്പല്‍ വിലക്ക് ഇവര്‍ക്കുണ്ടാകും. ഇന്ത്യന്‍, ചൈനീസ് സര്‍ക്കാരുകളുടെ പരിശോധനയ്ക്ക് ശേഷമേ വിമാനത്തില്‍ കയറാനാകൂ.
.
വിമാനം കയറുന്നതിന് മുമ്പ് ഒറിജിധല്‍ പാസ്പോര്‍ട്ടും, ചൈനീസ് വിസയും, ഒപ്പിട്ട സമ്മതപത്രവും സമ്മതപത്രം പത്രം നല്‍കിയപ്പോള്‍ ലഭിച്ച ടോക്കണ്‍ നമ്പറും കയ്യിലുണ്ടാവണം.
പരമാവധി 7 കിലോഗ്രാം ഭാരമുള്ള ഒരു ഭാഗ് കയ്യിലും 15 കിലോ ഗ്രാം വരെ ഭാരമുള്ള ചരക്ക് ചെക്ക് ഇന്‍ ലഗേജ് ആയും കൊണ്ട് വരാവുന്നതാണ്. താമസ സ്ഥലത്ത് നിന്ന് വിമാനം കയറ്റുന്നിടത്തേക്ക് എത്തിക്കുന്നത് വരെ N95 മാസ്ക്കുകള്‍, ഗ്ളൗസ്, ടിഷ്യൂ, കൈകളിലേക്കുള്ള അണുനാശിനികള്‍ എന്നിവ ഉപയോഗിക്കണം. ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകള്‍ എന്നിവയും കരുതണം. വിമാനത്തില്‍ യാതൊരു ഭക്ഷണവും ലഭ്യമാകില്ല.
കൂടുതല്‍ വിവരങ്ങള്‍ വരുംസമയങ്ങളില്‍ ലഭ്യമാകുമെന്നും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയാനാകുമെന്നും എംബസി അറിയിച്ചു. താഴെ പറയുന്ന നമ്പറിലും ഇമെയില്‍ വിലാസത്തിലും കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം.
24×7 hotline numbers: +8618610952903, +8618612083629
Dedicated Email: helpdesk.beijing@mea.gov.in