bahrainvartha-official-logo
Search
Close this search box.

“ഞാൻ കാൻസർ ഭയമില്ലാത്ത ജീവിക്കും” – കാൻസർ  ബോധവൽക്കരണ ക്ലാസ്സ്‌ ശനിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ

CCG
മനാമ: അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓൺകോളജി (ASCO) ലോകത്തിലെ 12 കാൻസർ പ്രമുഖരിൽ ഒരാളായി തെരെഞ്ഞെടുത്ത
ഡോ: നാരായണൻ കുട്ടി വാരിയരുടെ കാൻസർ ബോധവൽക്കരണ ക്ലാസ്സും, എം. വി. ആർ കാൻസർ ആൻഡ്‌ റീസേർച്ച് സെന്ററിൻറെ ചെയർമാൻ സി. എൻ. ജയകൃഷ്ണൻ  ഉൾപ്പെടയുള്ള സംഘം
കാൻസർ ചികിത്സക്കുള്ള സ്‌കീം പരിചയപ്പെടുത്തുന്ന കൂടിക്കാഴ്ചയും ഫെബ്രുവരി 1 ശനിയാഴ്ച 7:30ന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുമെന്ന് കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർ അറിയിച്ചു.
ലോക കാൻസർ ദിനത്തിന്റെ ഭാഗമായി
 “ഞാൻ കാൻസർ ഭയമില്ലാതെ ജീവിക്കും” എന്ന സന്ദേശത്തിൽ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!