ഇന്ത്യൻ സ്‌കൂൾ സ്കൗട്സ് & ഗൈഡ്‌സ് വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യൻ സ്‌കൂളിലെ സ്കൗട്ടുകൾക്കും ഗൈഡുകൾക്കുമായുള്ള വാർഷിക പരിശീലന ക്യാമ്പ് വെള്ളിയാഴ്ച റിഫ കാമ്പസിൽ നടത്തി. ട്രൂപ്പ് ലീഡർമാർ, ഗ്രൂപ്പ് ലീഡർമാർ, പട്രോളിംഗ് ലീഡർമാർ, സ്കൗട്സ് ആൻഡ് ഗൈഡ്‌സ് അംഗങ്ങൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. 11 അധ്യാപകർക്കൊപ്പം 220 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ലോക യുവ നേതാക്കളുടെ പ്രാധാന്യത്തെക്കുറിച്ചും സ്കൗട്ടുകളും  ഗൈഡുകളും ആകുന്നതിലൂടെ നേതൃത്വഗുണങ്ങൾ എങ്ങനെ വളർത്തിയെടുക്കാമെന്നതിനെ കുറിച്ചും പ്രിൻസ് എസ് നടരാജൻ ഓർമ്മിപ്പിച്ചു.  കഴിഞ്ഞ 3 വർഷമായി ഇന്ത്യൻ സ്കൂളിലെ സ്കൗട്ടുകളും ഗൈഡുകളും നടത്തുന്ന സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു.

സ്കൗട്ട് പ്രവർത്തനങ്ങൾ കുട്ടികളിലെ നേതൃ പാടവം വളർത്തുന്നതായി പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി    പറഞ്ഞു.  ഇത്തരത്തിലുള്ള ക്യാമ്പുകളിലൂടെ നേതൃത്വഗുണങ്ങൾ വളർത്തിയെടുക്കാനും അച്ചടക്കം പരിപോഷിപ്പിക്കാനും സാധിക്കുമെന്ന് സെക്രട്ടറി  സജി ആന്റണി നിരീക്ഷിച്ചു. സ്കൗട്സ് ആൻഡ് ഗൈഡ്‌സ് ക്യാമ്പുകൾ കുട്ടികളിൽ    കഠിനാധ്വാനം, അച്ചടക്കം, ദൃഢനിശ്ചയം എന്നിവ ഉളവാക്കുമെന്നാണ് രാജേഷ് നമ്പ്യാർ പറഞ്ഞത്.

 

ക്യാമ്പ് പ്രവർത്തനങ്ങളിൽ ബി പി വ്യായാമം,  യൂണിഫോം, കിറ്റ് പരിശോധന, വിവിധ  ഒഴിവുസമയ പ്രവർത്തനങ്ങൾ,   ക്യാമ്പ് ഗെയിമുകൾ,  ഗാനങ്ങൾ, ക്യാമ്പ് ഫയർ തുടങ്ങിയവ അടങ്ങിയിരുന്നു. സ്‌കൗട്ട് മാസ്റ്റർ മുകുന്ദ വാര്യർ ക്യാമ്പിന് നേതൃത്വം നൽകി. ലീഡർമാരായ   അലൻ ജോയ് സ്വാഗതവും   എൻ. സുഹാനി നന്ദിയും പറഞ്ഞു. ക്യാമ്പിൽ മികവ് പുലർത്തിയവർക്കു സമ്മാനങ്ങൾ നൽകി.

മികച്ച മികച്ച ക്യാമ്പർ (ഗൈഡ്സ്) ആയി മയൂഖയേയും മികച്ച ക്യാമ്പർ (സ്കൗട്സ്) ആയി ജെനിൽ കുമാറിനേയും തിരഞ്ഞെടുത്തു. രണ്ടാമത്തെ മികച്ച ക്യാമ്പർ സ്കൗട്സ് വിഭാഗത്തില്‍ ഉദയ് ശങ്കറും ഗൈഡ്സ് വിഭാഗത്തില്‍ മന്നയുമാണ്. ക്യാമ്പിലെ മികച്ച സ്കൗട്സ് പട്രോളായറിനേയും മികച്ച ഗൈഡ്സ് പട്രോളായി ലോട്ടസിനേയും തിരഞ്ഞെടുത്തു. ക്യാമ്പിലെ രണ്ടാമത്തെ മികച്ച ഗൈഡ്സ് പട്രോൾ  ലില്ലിയും സ്കൗട്സ് പട്രോൾ  ബ്ലാക്ക് പാന്തറുമാണ്.