ലാല്‍ കെയേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ലാൽ കെയെർസ് ബഹ്‌റൈന്‍റ  സൽമാനിയ മെഡിക്കൽ കോംപ്ലക്സ്  ബ്ലഡ് ബാങ്കിൽ വച്ച് 11 -മത്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.   ഐ.ബി.ഡി ബഹ്‌റൈൻ, ബഹ്‌റൈൻ മലയാളീസ് എന്നിവരുടെ സഹകരണത്തോടെയാണ് വെള്ളിയാഴ്ച ക്യാമ്പ് സംഘടിപ്പിച്ചത്.

രാവിലെ 8  മണി മുതൽ ആരംഭിച്ച ക്യാമ്പിൽ സ്വദേശികളും, വിദേശികളും അടക്കം നൂറോളം ആളുകൾ രക്തദാനം ചെയ്തു. ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ , ട്രെഷറർ ഷൈജു , വൈ. പ്രസിഡന്റ്  ടിറ്റോ ഡേവിസ് ,  ബ്ലഡ് ഡോണോർസ് കൺവീനർ മണിക്കുട്ടൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അരുൺ നെയ്യാർ, രതിൻ, സോനു, രഞ്ജിത്, പ്രദീപ്, വിഷ്ണു, തോമസ് ഫിലിപ്പ്,  ജസ്റ്റിൻ, രതീഷ് , അഖിൽ, നിഖിൽ,  ബഹ്‌റൈൻ മലയാളീസ് അഡ്മിൻസ് ഡാനി, സുഭാഷ്, വിനോദ്  എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.