മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

MGCF PHOTO

മനാമ: ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ 72 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. സൽമാനിയ സഖൈയ റെസ്റ്റ്‌റെന്റ് ഹാളിൽ നടന്ന പരി പാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധകൃഷ്ണപിള്ള മുഖ്യ അതിഥി ആയിരുന്നു. ആധുനിക കാലഘട്ടത്തിൽ ലോകത്തിന് ആവശ്യം ഗാന്ധിസവും മഹാത്മജിയുടെ ദർശനവും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് കാണുന്ന ഭാരതത്തിന്റെ അവസ്ഥയിൽ മാറ്റം ഉണ്ടാകാൻ വേണ്ടി പുതിയ തലമുറ ഗാന്ധിയെ ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു എന്നും അതിന് ഇന്ത്യയിൽ വിദ്യാർത്ഥികൾക്കിടയിൽ തന്നെ ഗാന്ധിജിയെ കൂടുതൽ അറിയുവാൻ കഴിയുന്ന രീതിയിൽ ഗാന്ധിസം പഠനവിഷയമായി ക്രമീകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ, ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ് അനുസ്മരണപ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് പി .വി രാധാകൃഷ്ണപിള്ള, അരുൾദാസ് തോമസ്, പ്രേംജിത് നാരായണൻ, എബ്രഹാം ജോൺ, കെ.സി വിശ്വപ്രസാദ്‌ എന്നിവർക്ക് മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ വിശിഷ്ട അംഗത്വം നൽകി ആദരിച്ചു. പ്രസിഡണ്ട് അഡ്വ:പോൾ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിനോദ് ഡാനിയൽ സ്വാഗതവും എബി തോമസ് നന്ദിയും രേഖപ്പെടുത്തി. സജിതാ സതീഷ് നിയന്ത്രിച്ച പരിപാടിക്ക് ബാബു കുഞ്ഞുരാമൻ, അനിൽ തിരുവല്ല, സനൽകുമാർ, തോമസ്ഫിലിപ്പ്, അഷ്‌റഫ്, മുജീബ്, വിനോദ്, ജോൺസൺ, അജിജോർജ്, അജിത്കുമാർ കണ്ണൂർ, ലിജുപാപ്പച്ചൻ, സന്തോഷ്, വേണു എന്നിവർ നേതൃത്വംനൽകി. പരിപാടിയുടെ ഭാഗം ആയി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!