ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർഥിനി നാട്ടിൽ മരണപ്പെട്ടു

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ പൂർവ്വ വിദ്യാർഥിനിയും മഞ്ഞപ്ര വടക്കുംചേരി അഗസ്റ്റിൻ തോമസിന്റെയും(ജോയി) ആനി അഗസ്റ്റിന്റെയും മകളുമായ പേൾ അഗസ്റ്റിൻ(25) നിര്യാതയായി. 2011-12 അദ്ധ്യായനത്തിൽ പന്ത്രണ്ടാം തരം വരെ ഇന്ത്യൻ സ്കൂളിലായിരന്നു വിദ്യാഭ്യാസം. മാതാവ് ആനി അഗസ്റ്റിൻ ഇന്ത്യൻ സ്കൂൾ അദ്യാപികയായിരുന്നു.

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി യുടെ മുൻ പ്രസിഡൻറും ഗൾഫ് ഫെൻസിംഗ് കമ്പനിയുടെ അക്കൗണ്ട്സ് മാനേജറും ആണ് പിതാവ് അഗസ്റ്റിൻ തോമസ്.

എം എ ലിറ്ററേച്ചർ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശേഷം ഡോക്ടറേറ്റ് വേണ്ടി പഠിക്കുകയായിരുന്നു. പേൾ അഗസ്റ്റിൻ -ൻറെ അകാല നിര്യാണത്തിൽ പാൻ ബഹ്റൈൻ ഭരണസമിതി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

സംസ്കാര ചടങ്ങുകൾ നാളെ, ഞായർ ഉച്ചക്ക് 3 മണിയോടെ അങ്കമാലി സെന്റ് ജോർജ് ബസലിക്ക പള്ളിയിൽ വെച്ച് നടക്കും.