ഐ.ഓ.സി ബഹ്റൈന്‍ ഘടകം റിപ്പബ്ളിക് ദിനം സമുചിതമായി ആഘോഷിച്ചു

ആഗോള ഇന്ത്യൻ ദേശീയ കോൺഗ്രസ് സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ഘടകം എഴുപത്തി ഒന്നാമത് ഭാരതത്തിന്റെ റിപബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ജുഫയിർ അർമാൻ പാർട്ടി ഹാളിൽ ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങ് ഭരണഘടന ചൊല്ലി കൊടുത്ത് പ്രസിഡന്റ് മുഹമ്മത് മൺസൂർ ഉൽഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖുര്‍ഷിദ് ആലം ചടങ്ങില്‍ സ്വാഗതം പറഞ്ഞു.

കോൺഗ്രസ് സംഘടനകളുടേയും ഘടകകക്ഷികളുടെയും പോഷക സംഘടനകളുടേയും ഭാരവാഹികളായ ശ്രീകൃഷ്ണ ഭട്ട്, ബിനു കുന്നന്താനം, ഹസിയനാർ കളത്തിങ്കൽ, ഇബ്രാഹീം അദ്ഹം, അനസ് റഹീം, സാജിത് വർസി, മുഹമ്മത് ഖയിസ്, ഇസ്ഹാർ, ഐ ഒ സി ഭാരവാഹികളായ ജയ്ഫർ മയിദാനി, രാജു കല്ലുംപുറം, സന്തോഷ് ഓസ്റ്റിൻ,സോവിച്ചൻ ചെന്നാട്ടുശേരി എന്നിവർ സംസാരിച്ചു. ,ശ്രീമതി ശരവാനി മഞ്ജുനാദ്, മാസ്റ്റർ മാൻവിത്ത് എന്നിവര്‍ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. പ്രമുഖ കവിയത്രി ശ്രീമതി ഷംലി പി ജോൺ ചടങ്ങിനെ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയാണ് കൃതജ്ഞത അറിയിച്ചത്.